'ശബരിമല ദര്‍ശനത്തിനു പോകുന്ന യുവതികള്‍ അര്‍ബന്‍ നക്‌സലുകള്‍; ശബരിമല കയറാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കും' ; വിവാദ പരാമര്‍ശങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

'ശബരിമല ദര്‍ശനത്തിനു പോകുന്ന യുവതികള്‍ അര്‍ബന്‍ നക്‌സലുകള്‍; ശബരിമല കയറാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കും' ; വിവാദ പരാമര്‍ശങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ശബരിമല ദര്‍ശനത്തിനു പോകുന്ന യുവതികള്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല കയറാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


''ശബരിമല ദര്‍ശനത്തിന് ആഗ്രഹിക്കുന്ന യുവതികള്‍ ഭക്തരാണെന്ന് ഞാന്‍ കരുതുന്നില്ല. തങ്ങള്‍ ശബരിമല ക്ഷേത്രത്തില്‍ പോയതായി ചരിത്രത്തില്‍ അവര്‍ക്ക് അടയാളപ്പെടുത്തണം. ഇവര്‍ യഥാര്‍ത്ഥത്തി ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.''- മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മല ചവിട്ടാനെത്തിയ 10 യുവതികളെ പൊലീസ് പ്രായം പരിശോധിച്ച് തിരിച്ചയച്ചിരുന്നു. വിജയ വാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരികെ അയച്ചത്. ആധാര്‍ അടക്കമുള്ള രേഖകള്‍ പരിശോധിച്ച് ഇവര്‍ 50 വയസ്സിനു മുകളില്‍ ഉള്ളവരല്ലെന്ന് മനസ്സിലായതോടെ തിരിച്ചയക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയും പ്രായ പരിധിയെക്കുറിച്ചും പൊലീസ് ഇവരെ അറിയിക്കുകയും ഇവര്‍ സ്വമേധയാ തിരികെ പോവുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു..

Other News in this category4malayalees Recommends