യുഎഇ പൗരന്‍മാര്‍ക്കായി വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നതായി ഭാരത സര്‍ക്കാര്‍; ഇനി ഇന്ത്യയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ അവിടെ വെച്ച് തന്നെ വിസ ലഭിക്കും; വിസയുടെ കാലാവധി 60 ദിവസം

യുഎഇ പൗരന്‍മാര്‍ക്കായി വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നതായി ഭാരത സര്‍ക്കാര്‍; ഇനി ഇന്ത്യയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ അവിടെ വെച്ച് തന്നെ വിസ ലഭിക്കും; വിസയുടെ കാലാവധി 60 ദിവസം

യുഎഇ പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ അവിടെ വെച്ച് തന്നെ വിസ ലഭിക്കും. യുഎഇക്കാര്‍ക്ക് ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു.യുഎഇക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപ്പാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇക്കാര്‍ക്ക് ഇന്ത്യയില്‍ തദ്‌സമയ വിസ നല്‍കുന്നത്.


ഒരു വിസയുടെ കാലാവധി 60 ദിവസമാണ്. ഒരു തവണ ലഭിക്കുന്ന വിസയില്‍ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്യാം. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ചൈന്നൈ, ഹൈദരാബാദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിണ് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുക. ഭാവിയില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സൗകര്യം നടപ്പാക്കും.ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളില്‍ വിസ നല്‍കൂ എന്ന് യുഎഇയിലെ ഇന്ത്യന്‍ അമ്പാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

പാകിസ്ഥാന്‍ വംശജരായ യുഎഇ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താനാവില്ല.ഓരോ വര്‍ഷവും ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്‍മാരാരുടെ എണ്ണം ആയിരക്കണക്കിനാണ്. ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും എത്തുന്നവരാണേറെയും. നിരവധി യുഎഇക്കാര്‍ വിനോദസഞ്ചാരികളായും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ എത്തുന്നു. വിമാനത്താവളങ്ങളില്‍ തന്നെ വിസ ലഭിക്കുമ്പോള്‍ ഇന്ത്യയിലേക്ക് വരുന്ന യുഎഇ പൗരന്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും സാമ്പത്തിക നേട്ടത്തിനും സഹായകമാകും.

Other News in this category4malayalees Recommends