ഇനി ലോലിതന്റെ മണ്ഡോദരി; മറിമായത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന എസ്.പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നു; ചിരിത്താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നത് ആഘോഷമാക്കി ആരാധകര്‍

ഇനി ലോലിതന്റെ മണ്ഡോദരി; മറിമായത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന എസ്.പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നു; ചിരിത്താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നത് ആഘോഷമാക്കി ആരാധകര്‍

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി താരങ്ങള്‍ അറിയിച്ചിട്ടില്ല.


വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമായ ഇരുവരും മറിമായം എന്ന പരിപാടിയിലൂടെയാണ് അധികം പ്രേക്ഷകരെ നേടിയതും. മറിമായത്തില്‍ മണ്ഡോദരി ലോലിതന്‍ എന്നീ കഥാപാത്രങ്ങളയാണ് ഇരുവരും അവതരിപ്പിക്കുന്നത്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. ഏതാനും സിനിമകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.

മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജ് ചിത്രത്തിലെ ശ്രീകുമാറിന്റെ ശക്തമായ വില്ലന്‍ വേഷം ഏറെ പ്രശംസ നേടിയിരുന്നു.

Other News in this category4malayalees Recommends