പുതിയ കാലാവസ്ഥാ മാറ്റമനുസരിച്ച് യുകെയില്‍ ഇനിയുള്ള നാളുകള്‍ ഏറെ തണുത്തിരിക്കുമെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം സൗത്ത് ഇംഗ്ലണ്ടില്‍ താപനില മൈനസ് മൂന്നും നോര്‍ത്തില്‍ മൈനസ് ആറും ഊഷ്മാവുമായി ഇടിഞ്ഞ് താഴും. സ്കോട്ട്ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കടുത്ത ഹിമപാതത്തിന് ആരംഭം കുറിക്കുന്ന വേളയുമാണിത്. ഉത്തരധ്രുവത്തില്‍ നിന്നുമെത്തുന്ന കടുത്ത ഹിമക്കാറ്റുകളാണ് രാജ്യത്തെ കിടുകിടെ വിറപ്പിക്കുന്നതിന് വഴിയൊരുക്കുന്നത്.
ഈ അവസരത്തില്‍ സ്കോട്ട്ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കടുത്ത ഹിമപാതത്തിന് ആരംഭം കുറിക്കുകയും ചെയ്യും.കൂടാതെ രാജ്യത്തെ പടിഞ്ഞാറന്‍ പ്രദേശങ്ങളടക്കമുള്ള നിരവധി ഏരിയകളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.കൂടാതെ വ്യാഴാഴ്ച മുതല്‍ യോര്‍ക്ക്ഷെയര്‍ അടക്കമുള്ള നിരവധി ഇടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടുത്ത ഹിമപാതമാണ് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്നത്.
നിലവില്‍ ഫിന്‍ലന്‍ഡിലെ ഹെല്സിങ്കിയേക്കാള് കടുത്ത ശൈത്യമാണ് ബ്രിട്ടനെ വരിഞ്ഞ് മുറുക്കിയിരിക്കുന്നത്.ഉത്തരധ്രുവത്തില്‍ നിന്നുമെത്തുന്ന ഹിമക്കാറ്റുകള് കാറ്റുകള്‍ രാത്രികാലത്ത് രാജ്യത്തെ താപനിലയെ പൊതുവെ മൈനസ് മൂന്ന് ഡിഗ്രി സെല്ഷ്യസിലെത്തിച്ചിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും ഓട്ടം സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
സ്കോട്ട്ലന്‍ഡിലെ ഊഷ്മാവ് മൈനസ് എട്ട് ഡിഗ്രിയായി താഴുന്നതായിരിക്കും. ശക്തമായ തണുപ്പിന് ചൊവ്വാഴ്ച ആരംഭം കുറിയ്ക്കുമെന്നാണ് മെറ്റ് ഓഫീസിലെ മെറ്റീരിയോളജിസ്റ്റായ സോഫി ഇയോമാന്സ് മുന്നറിയിപ്പേകുന്നു. തല്‍ഫലമായി വിവിധ പ്രദേശങ്ങളിലെ ഊഷ്മാവ് മൈനസ് അഞ്ച് ഡിഗ്രിയിലെത്തുന്നതായിരിക്കും.കൂടാതെ സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും ഈ അവസരത്തില്‍ കൊടും തണുപ്പുണ്ടാവുകയും ചെയ്യും.
ഈ വാരത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥ തികച്ചുംഅനിശ്ചിതമായിരിക്കുമെന്നാണ് പ്രവചനം. ഈ വേളയില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വിവിധയിടങ്ങളില്‍ മഴയും ഉണ്ടാകുന്നതായിരിക്കും. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധയിടങ്ങളില്‍ കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുകളുമുണ്ട്. പുഴകള്‍ കരകവിഞ്ഞതിന്റെ ഫലമായുള്ള വെള്ളപ്പൊക്ക ഭീഷണി സൗത്ത് യോര്‍ക്ക്ഷെയറിലെ ലോവര്‍ റിവര്‍ ഡോന് വാഷ് ലാന്‍ഡുകളില്‍ നാളെ വരെയുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു.ഈ വേളയില്‍ അനേകം കെട്ടിടങ്ങളില്‍ വെള്ളം കയറുമെന്നും യാത്രാ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും പ്രവചനങ്ങളുണ്ട്.