യുകെയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ ബലാത്സംഗ വീരനായി; ക്രിമിനലായ ഹര്‍ജിത്ത് സിംഗിനെ ഇന്ത്യയിലേക്ക് നാട് കടത്താനാവാതെ വലഞ്ഞ് ഹോം ഓഫീസ്; 19 വര്‍ഷത്തിനിടെ സിംഗ് പീഡിപ്പിച്ചത് രണ്ട് നഴ്‌സുമാരടക്കം മൂന്ന് യുവതികളെ

യുകെയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ ബലാത്സംഗ വീരനായി; ക്രിമിനലായ ഹര്‍ജിത്ത് സിംഗിനെ ഇന്ത്യയിലേക്ക് നാട് കടത്താനാവാതെ വലഞ്ഞ് ഹോം ഓഫീസ്; 19 വര്‍ഷത്തിനിടെ സിംഗ് പീഡിപ്പിച്ചത് രണ്ട് നഴ്‌സുമാരടക്കം മൂന്ന് യുവതികളെ

യുകെയിലെത്തി ചെറിയൊരു പിഴവ് സംഭവിച്ചാല്‍ പോലും ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ എത്രയും വേഗം കേസ് ചുമത്തി നാട് കടത്തുന്ന ഹോം ഓഫീസിന് ഇന്ത്യക്കാരനായ ഹര്‍ജിത്ത് സിംഗിന്റെ (48) കാര്യത്തില്‍ ആയുധം വച്ച് കീഴടങ്ങേണ്ടുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. യുകെയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയ ഈ ഇന്ത്യക്കാരന്‍ ബലാത്സംഗ വീരനായി ഇവിടെ കഴിഞ്ഞ 19 വര്‍ഷമായി വിലസുകയാണെങ്കിലും അയാളെ ഇന്ത്യയിലേക്ക് നാട് കടത്താന്‍ സാധിക്കാതെ ഹോം ഓഫീസ് വലയുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇത്രയും കാലത്തിനിടെ രണ്ട് നഴ്‌സുമാരടക്കം മൂന്ന് യുവതികളെയാണ് സിംഗ് പീഡനത്തിന് വിധേയരാക്കിയിരിക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് ഡിപ്പോര്‍ട്ട് ചെയ്യുന്നതിന് അനിവാര്യമായ രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ പോലും സിംഗ് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹോം ഓഫീസിന് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.ഇയാളെ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വയ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിന്റെ ഫലമായി ഹോം ഓഫീസ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് ഒരു ഇമിഗ്രേഷന്‍ ഹിയറിംഗിലൂടെ വ്യക്തമായിരിക്കുന്നത്.

സ്ഥിരമായ ഒരു അഡ്രസില്ലാത്ത ഇയാള്‍ കടുത്ത സിഖ്മത വിശ്വാസിയാണ്. ലൈംഗിക ആക്രമണങ്ങളുടെ പേരില്‍ 2016ല്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സിംഗിന്റെ കുപ്രസിദ്ധിയേറിയത്. 2016 ജൂലൈയില്‍ വള്‍നറബിളായ 35കാരിയായ ഒരു സ്ത്രീയെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയതിനെ തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ സിംഗിനെ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി ആറ് വര്‍ഷത്തേക്ക് ജയിലിലടക്കാന്‍ ഉത്തരവിട്ടിരുന്നു.

പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗന്‍സ്ലോയിലൂടെ ബസില്‍ സഞ്ചരിച്ച ഈ സ്ത്രീയെ സിംഗ് പിന്തുടരുകയും സ്ത്രീയുടെ ഫ്ലാറ്റിലെത്തി അവരെ ലൈംഗികാക്രമണത്തിന് വിധേയയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പക്ഷേ അതിനിടെ അയാള്‍ ഉറങ്ങിപ്പോവുകയും സ്ത്രീ അടുത്ത വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധികം വൈകാതെ വടക്കന്‍ ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സിംഗ് കുറ്റവാളിയാണെന്ന് തെളിഞ്ഞിരുന്നു.

താനുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ വൈകിപ്പിക്കാനും തടസപ്പെടുത്താനും സാധ്യമായ എല്ലാ നീക്കങ്ങളും സിംഗ് നടത്തിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കസ്റ്റഡിയില്‍ കിടക്കുന്ന സിംഗ് ജാമ്യം നേടാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത്രയും ക്രിമിനലും ഇമിഗ്രേഷന്‍ കണ്‍ട്രോളുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വ്യക്തിയുമായ ഇയാള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരമാണെന്നാണ് വെസ്റ്റ് ലണ്ടന്‍ ഇമിഗ്രേഷന്‍ ഹിയറിംഗിനിടെ ഒരു ജഡ്ജ് ഉത്തരവിട്ടിരിക്കുന്നത്.


Other News in this category4malayalees Recommends