'ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറി; സംവിധായകന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു'; മഞ്ജു വാര്യയുടെ മൊഴിയില്‍ ഒടിയന്റെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

'ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറി; സംവിധായകന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു'; മഞ്ജു വാര്യയുടെ മൊഴിയില്‍ ഒടിയന്റെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുവെന്ന് നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ 'ഒടിയന്‍' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം.


സിനിമ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറി എന്നാണ് മഞ്ജു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സംവിധായകന്‍ കയര്‍ത്ത് സംസാരിച്ചെന്നും പരാതിയിലുണ്ട്. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കുമെന്നാണ് വിവരം.

സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍േട്രാളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍സെക്രട്ടറി രേഖ എന്നിവരില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്ന് അന്വേഷണസംഘം അറിയിച്ചു.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends