'ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്; മെഴുകുതിരിക്ക് പകരം മണ്‍ചെരാതുകള്‍ മതി; ഹിന്ദുക്കളായ കുട്ടികള്‍ കുടുമ കെട്ടാനോ തലക്കുറി അണിയാനോ തയ്യാറാകുന്നില്ല'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കുട്ടികളില്‍ സനാതന മൂല്യങ്ങള്‍ വളര്‍ത്താന്‍ രാമായണം, ഹനുമാന്‍ ചാലിസ, ഭഗവദ് ഗീത എന്നിവ പഠിപ്പിക്കണമെന്നും, അങ്ങനെ ചെയ്യുമെന്ന് കാളിമാതാവിന്റെ നാമത്തില്‍ സത്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മ സംരക്ഷണത്തിനായി മുന്നോട്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി. പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കുന്നതിന് പകരം ശിവ, കാളി ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തണമെന്നും മെഴുകുതിരിക്ക് പകരം മണ്‍ചെരാതുകള്‍ തെളിയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം വീട്ടില്‍ നല്ല ഭക്ഷണം ഉണ്ടാക്കണമെന്നും മധുര പലഹാരം ആളുകള്‍ക്ക് വിതരണം ചെയ്യണമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

'മിഷണറി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ക്രിസ്ത്രീയ ശൈലികളാണ് അഭ്യസിക്കുന്നത്. ഇത് സനാതന ധര്‍മ്മങ്ങളില്‍ നിന്ന് അവരെ മാറി നടക്കാന്‍ പ്രേരിപ്പിക്കുന്നു. അഹിന്ദുക്കളായ കുട്ടികള്‍ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും പള്ളിയില്‍ പോകുന്നു. എന്നാല്‍ മിഷണറി സ്‌കൂളില്‍ പഠിക്കുന്ന ഹിന്ദുക്കളായ കുട്ടികള്‍ കുടുമ കെട്ടാനോ തലക്കുറി അണിയാനോ തയ്യാറാകുന്നില്ല'-ഗിരിരാജ് സിംഗ് വിമര്‍ശിച്ചു.

Other News in this category4malayalees Recommends