മകരജ്യോതി പുരസ്‌കാരം കെ.സുരേന്ദ്രന്; പുരസ്‌കാരം വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചെന്ന് ഭാരവാഹികള്‍

മകരജ്യോതി പുരസ്‌കാരം കെ.സുരേന്ദ്രന്; പുരസ്‌കാരം വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചെന്ന് ഭാരവാഹികള്‍

ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.


ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

Other News in this category



4malayalees Recommends