എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവും ഫണ്ടിന്റെ അപര്യാപ്തയും മൂലം സ്കോട്ട്ലന്‍ഡില്‍ കാന്‍സര്‍ അതിജീവിക്കുന്നവരുടെ നിരക്കില്‍ വന്‍ കുറവുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്.പാര്‍ലിമെന്ററി റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദി സ്കോട്ടിഷ് പാര്‍ലിമെന്റിന്റെ ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് ഓണ്‍ കാന്സറാണിക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. പിന്നീട് പുറത്ത് വിടാനൊരുങ്ങുന്ന ഈ റിപ്പോര്‍ട്ട് കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്നാണ് കാന്‍സര്‍ റിസര്‍ച്ച് യുകെ പ്രതികരിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനായി വകയിരുത്തിയിരിക്കുന്ന 100 മില്യണ്‍ പൗണ്ട് കാന്‍സര്‍ അതിജീവിക്കുന്നവരുടെ നിരക്കിനെ മെച്ചപ്പെടുത്തുമെന്നാണ് സ്കോട്ടിഷ് ഗവണ്മെന്റ് പ്രതികരിച്ചിരിക്കുന്നത്.സ്കോട്ടിഷ് ജനസംഖ്യ വളരുകയാണെന്നും ശരാശരി വയസ് വളരുന്നുവെന്നും 2035 ഓടെ ഏതെങ്കിലും രോഗം ബാധിച്ച് ചികിത്സിക്കപ്പെടുന്നവരുടെ എണ്ണം 40,000 ആയി വര്‍ധിക്കുമെന്നും ഇപ്പോഴത് 32,000 പേര് മാത്രമാണെന്നും ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു.
നിലവില്‍ ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് പുറത്ത് വിടാനൊരുങ്ങുന്ന റിപ്പോര്‍ട്ട് സ്കോട്ടിഷ് ഗവണ്മെന്റിനുള്ള കടുത്ത മുന്നറിയിപ്പാണെന്നാണ് ഈ ഗ്രൂപ്പിന്റെ കണ്‍വീനറായ അനസ് സര്‍വാര്‍ പ്രതികരിച്ചിരിക്കുന്നത്. കാന്‍സര്‍ ചികിത്സാ രംഗത്ത് റേഡിയോളജിസ്റ്റുകളുടെ വന്‍ കുറവുണ്ടെന്നും അതിനാല്‍ രോഗികള്‍ ചികിത്സക്കായി വളരെ കാലം കാത്തിരിക്കേണ്ട അപകടകരമായ അവസ്ഥയുണ്ടെന്നുമാണ് ബിബിസിയുടെ ഗുഡ് മോണിംഗ് സ്കോട്ട്ലന്‍ഡ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് അനസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കാരണത്താല്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ വളരെ വൈകി മാത്രം ലഭിക്കുന്ന അപകടകരമായ അവസ്ഥയുണ്ടെന്നും ഇത് രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നുവെന്നും ക്രോസ്പാര്‍ട്ടി ഗ്രൂപ്പ് റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ആഗോള തലത്തില്‍ ഹെല്‍ത്ത് മേഖലയില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും എന്നാല്‍ സ്കോട്ട്ലന്‍ഡില്‍ ഇത് സംബന്ധിച്ച വെല്ലുവിളി വളരെ അധികമാണെന്നും അനസ് എടുത്ത് കാട്ടുന്നു.