'ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം; നയന്‍സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഗ്നേഷ് ശിവന്‍; തന്റെ തങ്കത്തിന്റെ ജന്മദിനം വിക്കി ആഘോഷമാക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ വെച്ച്

'ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം; നയന്‍സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഗ്നേഷ് ശിവന്‍; തന്റെ തങ്കത്തിന്റെ ജന്മദിനം വിക്കി ആഘോഷമാക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ വെച്ച്

തമിഴകത്തെ പ്രിയപ്പെട്ട പ്രണയജോഡികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. പരസ്യമായി പ്രണയം പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും അത് പറയാതെ പറഞ്ഞിട്ടുണ്ട്. തങ്കം എന്നാണ് മിക്ക പോസ്റ്റുകളിലും നയന്‍സിനെ വിഘ്‌നേശ് സ്‌നേഹത്തോടെ അഭിസംബോധന ചെയ്യാറുള്ളത്.

അത്തരത്തില്‍ വിഘ്നേശ് പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും ഈ സുദിനം ആഘോഷമാക്കുന്നത്. പിറന്നാളാശംസിച്ച് വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ സുന്ദരമായ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആ ആകാശവും അവളുടെ ആ ചിരിയും സ്വപ്നതുല്ല്യമായ ഒന്നാണ് എന്ന തലക്കെട്ടോടെയാണ് വിഷ്‌നേശ് നയന്‍സിന്റെ പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്റ്റിട്ടിരിക്കുന്നത്.

Other News in this category4malayalees Recommends