നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍; ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍;  ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകാനിരിക്കേ, വിമാനത്തില്‍ കയറുമ്പോഴാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശ്രീനിവാസനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.


വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുമ്പോഴാണ് ശ്രീനിവാസന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

Other News in this category4malayalees Recommends