മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ടെന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍; ചില കാര്യങ്ങള്‍ പഴയതു പോലെ തന്നെ നടക്കുന്നതാണ് നല്ലതെന്നും കാന്തപുരം

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ടെന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍;  ചില കാര്യങ്ങള്‍ പഴയതു പോലെ തന്നെ നടക്കുന്നതാണ് നല്ലതെന്നും കാന്തപുരം

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറേണ്ടെന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍. സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് കാന്തപുരം എ.പി അബൂബക്കറിന്റെ പ്രസ്താവന.

പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്ന ചില കാര്യങ്ങള്‍ പഴയതു പോലെ തന്നെ നടക്കുന്നതാണ് നല്ലതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. അയോധ്യ വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് തന്റെ നിലപാട്. പള്ളി പണിയാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും ഇന്നലെ വ്യക്തിനിയമ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.

Other News in this category4malayalees Recommends