ജഗതി ശ്രീകുമാറിന്റെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങി ബിഗ്‌ബോസ് താരങ്ങള്‍; ശ്രീലക്ഷ്മിയുടെ വിവാഹത്തിനെത്തിയത് സാബുമോനും അര്‍ച്ചനയും രഞ്ജിനിയും ശ്വേതയും ബഷീറും ഉള്‍പ്പടെയുള്ള താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

ജഗതി ശ്രീകുമാറിന്റെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങി ബിഗ്‌ബോസ് താരങ്ങള്‍; ശ്രീലക്ഷ്മിയുടെ വിവാഹത്തിനെത്തിയത് സാബുമോനും അര്‍ച്ചനയും രഞ്ജിനിയും ശ്വേതയും ബഷീറും ഉള്‍പ്പടെയുള്ള താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഉടന്‍ വിവാഹിതായാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ രംഗത്തെത്തിയത്. ഇന്നലെയാണ് ജിജിന്‍ ജഹാംഗീര്‍ ശ്രീലക്ഷ്മിക്ക് താലി ചാര്‍ത്തിയത്.

ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിങ്ങനെയുള്ള ബിഗ് ബോസ്് താരങ്ങള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്, ടിജെ വിനോദ് എംഎല്‍എ, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും താരപുത്രിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.
Other News in this category4malayalees Recommends