കാനഡയിലെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍; പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ കഥകേടും ബാങ്കുകളിലെ കടവും കാരണം കര്‍ഷകര്‍ വലയുന്നു; വിളവാണെങ്കില്‍ പ്രതിവര്‍ഷം ഇടിഞ്ഞ് താഴുന്നു; പുതിയവര്‍ കാര്‍ഷികമേഖലയിലേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്നു

കാനഡയിലെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍; പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ കഥകേടും ബാങ്കുകളിലെ കടവും കാരണം കര്‍ഷകര്‍ വലയുന്നു; വിളവാണെങ്കില്‍ പ്രതിവര്‍ഷം ഇടിഞ്ഞ് താഴുന്നു; പുതിയവര്‍ കാര്‍ഷികമേഖലയിലേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്നു
പലവിധ പ്രതികൂല ഘടകങ്ങളാല്‍ കാനഡയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ അമിത പിടിവാശിയും ഭരണനേതൃത്വത്തിന്റെ യുക്തിയില്ലാത്ത തീരുമാനങ്ങളും ബാങ്കുകളിലെ കടബാധ്യതകളും അവരെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കാര്‍ഷികവൃത്തി തുടരാന്‍ പോലും സാധിക്കാത്ത കര്‍ഷകര്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നുമുണ്ട്. ഇതിനെ തുടര്‍ന്ന് കാര്‍ഷിക തൊഴിലാളികളുടെ മാനസികാരോഗ്യം തന്നെ താറുമാറായിരിക്കുന്ന അവസ്ഥയും നിലവിലുണ്ട്.

ലോകത്തിന് കനോല വിത്തുകളും ഗോതമ്പും പ്രദാനം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാനഡയിലെ പടിഞ്ഞാറന്‍ പ്രയറി പ്രവിശ്യകളിലെ കര്‍ഷകര്‍ മുമ്പില്ലാത്ത വിധത്തിലുള്ള പലവിധ പ്രതിസന്ധികളെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയും നിലവിലുണ്ട്. ഇവിടെ തുടര്‍ച്ചയായി നാലാം സീസണിലാണ് ഏറ്റവും കുറഞ്ഞ വിളവ് ഇവിടെയുണ്ടായിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥകള്‍ ഇവിടുത്തെ വിളവ് കുറച്ചതിന് പുറമെ ചൈനയുമായി കാനഡയ്ക്കുള്ള വ്യാപാര യുദ്ധങ്ങളും സ്ഥിതിഗതികള്‍ താറുമാറാക്കിയിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് കര്‍ഷകരുടെ വരുമാനം ഇടിഞ്ഞ് താണിരിക്കുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. അടുത്ത വര്‍ഷം എല്ലാ പ്രതിസന്ധികളുമൊഴിവായി മികച്ച വരുമാനമുണ്ടാകുമെന്ന് ഓരോ വര്‍ഷവും തങ്ങള്‍ വൃഥാ പ്രതീക്ഷിക്കുന്നുവെന്നാണ് ഇവിടുത്തെ നിരവധി കര്‍ഷകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ഇവിടെ കാര്‍ഷിക മേഖല പുറകോട്ട് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.യുവജനങ്ങളില്‍ ഏറെ പേര്‍ക്ക് കൃഷിയില്‍ താല്‍പര്യമുണ്ടെങ്കിലും ഈ വിധത്തിലുള്ള വിവിധ പ്രതിസന്ധികള്‍ അവരെ കൃഷിയില്‍ നിന്നും പുറകോട്ട് വലിക്കുന്ന അവസ്ഥയാണുള്ളതെന്നാണ് കര്‍ഷകര്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends