യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയച്ചേക്കും ;ഇത് സംബന്ധിച്ച കരാര്‍ നടപ്പിലാക്കാന്‍ യുഎസും-ഗ്വാട്ടിമാലയും ശ്രമം തുടങ്ങി; കരാറിലൊപ്പിട്ടാല്‍ അസൈലം സീക്കര്‍മാരെ പീറ്റെണിലേക്കയച്ചേക്കും

യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയച്ചേക്കും ;ഇത് സംബന്ധിച്ച കരാര്‍ നടപ്പിലാക്കാന്‍ യുഎസും-ഗ്വാട്ടിമാലയും ശ്രമം തുടങ്ങി; കരാറിലൊപ്പിട്ടാല്‍ അസൈലം സീക്കര്‍മാരെ പീറ്റെണിലേക്കയച്ചേക്കും
യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കുന്ന അസൈലം സീക്കര്‍മാരെ ഇനി യുഎസിന് ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയക്കാന്‍ സാധിച്ചേക്കും. ഗ്വാട്ടിമാലയെന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യവുമായി ട്രംപ് ഭരണകൂടമുണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രകാരമാണ് ഈ നാട്കടത്തലിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഒഫീഷ്യലുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസുമായുള്ള അസൈലം കോഓപ്പറേഷന്‍ അഗ്രിമെന്റിന് അന്തിമ രൂപം നല്‍കുന്നതിനായി ഗ്വാട്ടിമാലയിലെ ഇന്റീരിയര്‍ മിനിസ്റ്ററായ എന്‍ റിക്യൂ ഡെഗെന്‍ഹാര്‍ട്ട് വാഷിംഗ്ടണിലുണ്ടായിരുന്നു.

ഇത് പ്രകാരം ഗ്വാട്ടിമാലയുടെ തലസ്ഥാനത്ത് നിന്നും വളരെ അകലത്തുള്ള വനപ്രദേശമായ പീറ്റെനിലേക്ക് അസൈലം സീക്കര്‍മാരെ മാറ്റുന്നതിനാണ് ധാരണയായിരിക്കുന്നത്. ഇത്തരക്കാരെ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് പീറ്റെനിലെ മുന്‍ഡോ എയര്‍പോര്‍ട്ടിലേക്ക് എത്തിക്കാനാണ് ധാരണയായിരിക്കുന്നത്. ഇവിടേക്ക് യുഎസില്‍ നിന്നും നിലവില്‍ നേരിട്ട് വിമാന സര്‍വീസുകളില്ല. എന്നാല്‍ ഇതിനായി പ്രത്യേക വിമാനങ്ങള്‍ പറത്തുന്നതായിരിക്കും.

ഇതിനായി പുതിയ റൂട്ടുകള്‍ അംഗീകരിക്കുന്നതിനായി യുഎസ് ഏവിയേഷന്‍ അഥോറിറ്റികളുടെ അംഗീകാരം അടുത്ത് തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍ പീറ്റെണിലേക്ക് അസൈലം സീക്കര്‍മാരെ അയക്കുന്നതിന് പകരം നിലവില്‍ യുഎസില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുകളുള്ള മറ്റേതെങ്കിലും ഗ്വാട്ടിമാലിയന്‍ പ്രദേശത്തേക്ക് അസൈലം സീക്കര്‍മാരെ അയക്കാനുള്ള കരാറുണ്ടാക്കുന്നതിനാണ് യുഎസിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതിനായി ഗ്വാട്ടിമാലയ്ക്ക് മേല്‍ പരമാവധി സമ്മര്‍ദം യുഎസ് ചെലുത്തുന്നുമുണ്ട്.

Other News in this category4malayalees Recommends