മുഖത്തുണ്ടായ ചെറിയ കുരു മുഖക്കുരുവാണെന്ന് കരുതി അവഗണിച്ചു. യുകെ സ്വദേശിയായ 37 കാരി മാന്റ്റി പൊള്ളാര്‍ഡിനാണ് അബദ്ധം പറ്റിയത്. ഇതു വളര്‍ന്ന് രാത്രിയില്‍ രക്തം വരാന്‍ തുടങ്ങിയതോടെ ഡോക്ടറെ കാണിച്ചു. മൂക്കിന്റെ തുമ്പില്‍ വന്ന ആ കുരു കാന്‍സര്‍ വളര്‍ച്ചയാണെന്നും വൈകാതെ മൂക്ക് നീക്കം ചെയ്യേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്കിന്‍ കാന്‍സര്‍ മുമ്പെങ്ങും ഇല്ലാത്തവണ്ണം ഇന്ന് ലോക മെമ്പാടും കണ്ടുവരുന്നുണ്ട്. യുകെയില്‍ മാത്രം ഒരു ലക്ഷം ആളുകള്‍ക്കാണ് ഒരു വര്‍ഷം സ്കിന്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ മാന്റ്റിയുടെ മൂക്കിന്റെ ഭാഗത്തെ കാന്‍സര്‍ കോശങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. ചെവിയുടെ വശങ്ങളില് നിന്നും കോശങ്ങള്‍ എടുത്താണ് മൂക്കിലേക്ക് വേണ്ട ചര്‍മ്മം സ്ഥാപിച്ചത്. ഇനിയും സ്കിന്‍ ഗ്രാഫ്റ്റിങ് ചെയ്യേണ്ടതുണ്ട് എന്ന് മാന്‍ റ്റി പറയുന്നു. മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളുടെ അമ്മയാണ് മാന്റ്റി. മേക്കപ്പ് സ്ഥിരമായി ഉപയോഗിച്ചിരുന്നു. സണ്‍ ക്രീം ഉപയോഗിച്ചിരുന്നില്ല. അസ്വാഭാവികമായി കുരുക്കള്‍ കണ്ടാല്‍ ഡോക്ടറെ കാണണമെന്നും ഇവര്‍ പറയുന്നു.