അതി വേഗത്തില്‍ യുവാവ് മറികടന്നത് 12 റെഡ് സിഗ്നലുകള്‍ ; സാഹസികമായി പിടിച്ച് ഷാര്‍ജ പോലീസ്

അതി വേഗത്തില്‍ യുവാവ് മറികടന്നത് 12 റെഡ് സിഗ്നലുകള്‍ ; സാഹസികമായി പിടിച്ച് ഷാര്‍ജ പോലീസ്
പോലീസ് പിന്തുടര്‍ന്നപ്പോള്‍ സാഹസികമായി വാഹനമോടിച്ച 28 കാരന്‍ മറികടന്നത് 12 ഓളം ചുവപ്പ് സിഗ്നലുകളാണ്. തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

ഗള്‍ഫ് രാജ്യക്കാരനായ ഡ്രൈവര്‍ മണിക്കൂറില്‍ 160 വേഗതയിലാണ് പ്രാഡോ പറത്തിയത്. ഇതിനിടെ രണ്ടാളെ ഇടിക്കാന്‍ പോയി. മൂന്നു വാഹനങ്ങളെ കഷ്ടിച്ച് ഇടിക്കാതെ മുന്നോട്ട് പോയി. അജ്മാനിലെ വ്യവസായ മേഖലയില്‍ വാഹന പരിശോധന ഭയന്നാണ് യുാവ് വാഹനത്തില്‍ ഷാര്‍ജ ഭാഗത്തേക്ക് കുതിച്ചത്. ഇയാളെ പോലീസ് പിന്തുടര്‍ന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ചുവപ്പ് സിഗ്നലുകള്‍ മറികടന്ന് ഇയാള്‍ പോയി.

മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നു. റോഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോള്‍ മുന്നിലെത്തിയ പോലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും ടയറിന്റെ കാറ്റില്ലാതാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. വിലങ്ങ് അണിയിച്ചാണ് ഇയാളെ കൊണ്ടുപോയത്. ഇയാളുടെ വിചാരണ അടുത്ത മാസം കോടതിയില്‍ ആരംഭിക്കും.

Other News in this category4malayalees Recommends