ബംഗാളി നടിയും കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ ആശുപത്രി വിട്ടു ; അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായെന്ന ആരോപണം തള്ളി കുടുംബം

ബംഗാളി നടിയും കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ ആശുപത്രി വിട്ടു ; അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായെന്ന ആരോപണം തള്ളി കുടുംബം
ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ ആശുപത്രി വിട്ടു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഞായറാഴ്ച അപ്പോളോ ഗ്ലനിഗോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രി വിട്ടു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇവര്‍ ആശുപത്രിയിലായതെന്ന ആരോപണം തള്ളി കുടുംബം.

അവര്‍ക്ക് ആസ്മയുണ്ട്, ഇന്‍ഹെയ്‌ലറും ഉപയോഗിക്കുന്നു. ഞായറാഴ്ച ആരോഗ്യം മോശമായി തോന്നിയതിനാല്‍ ആശുപത്രിയിലെത്തിയതെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ നുസ്രത്തിന്റെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മരുന്നുകളുടെ അമിതമായ ഉപയോഗത്തെ കുറിച്ച് വ്യക്തമാക്കി. എന്നാല്‍ പരക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും നുസ്രത്ത് ആരോഗ്യവതിയാണെന്നും കുടുംബം അറിയിച്ചു.

Other News in this category4malayalees Recommends