മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ; ഇസ്ലാമിക തീവ്രവാദം മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നേതാവ്

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ; ഇസ്ലാമിക തീവ്രവാദം മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നേതാവ്
കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ പ്രസ്താനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി . മോഹനന്‍. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു. താമരശേരിയില്‍ ഒരു പൊതു സമ്മേളനത്തിലാണ് നേതാവിന്റെ പരാമര്‍ശം.

ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അവര്‍ തമ്മില്‍നല്ല ചങ്ങാത്തമാണ്. ഇത് പോലീസ് പരിശോധിക്കണം .അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏത് തീവ്രവാദ സംഘടനയെന്ന് പറഞ്ഞില്ല. മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചേര്‍ത്ത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category4malayalees Recommends