കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചെത്തി ; അഞ്ച് ലക്ഷം രൂപയും സ്വര്‍ണ്ണവും തട്ടിയ ശേഷം കാമുകന്‍ യുവതിയെ വഴിയില്‍ ഇറക്കിവിട്ടു

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചെത്തി ; അഞ്ച് ലക്ഷം രൂപയും സ്വര്‍ണ്ണവും തട്ടിയ ശേഷം കാമുകന്‍ യുവതിയെ വഴിയില്‍ ഇറക്കിവിട്ടു
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ട യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതി കയ്യില്‍ കരുതിയ പണവും സ്വര്‍ണ്ണവും കാമുകന്‍ തട്ടിയെടുത്ത് യുവതിയെ വഴിയില്‍ ഇറക്കി വിട്ടു. അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാമുകന്‍ കടന്നുകളഞ്ഞെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് സോഷ്യല്‍മീഡിയ വഴി യുവാവിനെ യുവതി പരിചയപ്പെടുന്നത്. പൊലീസുകാരനാണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളാവുകയും. പിന്നീട് പ്രണയത്തിലാവുകയും ആയിരുന്നു. ഇതേ തുടര്‍ന്ന് പല വാഗ്ദാനങ്ങളും യുവാവ് നല്‍കിയതായി യുവതി പറയുന്നു. ഇയാളുടെ വലയില്‍ വീണുപോയതാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ശ്രീഭൂമിയ്ക്ക് സമീപത്തുവച്ച് ഇരുവരും കാണുകയും ബൈക്കില്‍ നഗരം ചുറ്റുകയും ചെയ്തു. വൈകുന്നേരം ആന്ദപൂറിലെത്തിയപ്പോഴായിരുന്നു യുവതിയെ കബളിപ്പിച്ച് കാമുകന്‍ കടന്നുകളഞ്ഞത്. ഭര്‍ത്താവ് നമ്മളുടെ പദ്ധതി മനസ്സിലാക്കിയിട്ടുണ്ടെന്നും തന്റെ വീട്ടിലെത്തിയ അയാള്‍ വീട്ടുകാരുമായി തര്‍ക്കത്തിലാകുകയും ചെയ്‌തെന്ന് കള്ളം പറഞ്ഞായിരുന്നു യുവാവ് സ്ഥലത്തുനിന്നും പോയത്. യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗും ഫോണും സുരക്ഷിതമായ ഒരിടത്ത് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയോട് അടുത്തുള്ളൊരു ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കാത്തിരിക്കാന്‍ പറഞ്ഞ യുവാവിനെ രാത്രി 10 മണി കഴിഞ്ഞിട്ടും കാണാതായതോടെ യുവതിക്ക് ചതി മനസിലായി. ഇതിനിടെ അതുവഴി പട്രോളിങ്ങിനെത്തിയ പൊലീസ് യുവതിയെ കാണുകയും വിവരം അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ സഹോദരിയെ വിളിപ്പിക്കുകയും യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ലേക്ക് ടൗണ്‍ പൊലീസ് പറഞ്ഞു.

യുവാവിന്റെ ഫോണ്‍ സ്വിച്ചിഡ് ഓഫാണെന്ന് സോഷ്യല്‍മീഡിയയില്‍ കൊടുത്തിരിക്കുന്ന പ്രൊഫൈലടക്കം വ്യാജമാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends