ആരും ഇല്ലാതിരുന്ന കാലത്തും തങ്ങള്‍ ഹിന്ദുത്വത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ശിവസേന ; ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും

ആരും ഇല്ലാതിരുന്ന കാലത്തും തങ്ങള്‍ ഹിന്ദുത്വത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ശിവസേന ; ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും
ആരും ഇല്ലാതിരുന്ന കാലത്തും തങ്ങള്‍ ഹിന്ദുത്വത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ശിവസേനയുടെ പരാമര്‍ശം.

'ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍. ആ സമയത്ത് നിങ്ങളില്‍ പലരും ജനിച്ചിട്ടു പോലുമില്ല സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഞങ്ങള്‍ എന്‍ഡിഎയ്ക്ക് എതിരായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത്. മെഹബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായും കൂട്ടുകൂടുന്നതിന് മുമ്പ് ബിജെപി എന്‍ഡിഎയുടെ അനുവാദം തേടിയിരുന്നോയെന്നും സാമ്‌ന ചോദിക്കുന്നു.

ശിവസേന ബിജെപി തര്‍ക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധുപ്പെട്ട് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിനിടെ പലതവണ ബിജെപിയെ നിശിതമായി വിമര്‍ശിച്ച് പലതവണ സാമ്‌നയില്‍ മുഖപ്രസംഗം വന്നിട്ടുണ്ട്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ശിവസേന ഭരണപക്ഷത്തു നിന്ന് മാറി പ്രതിപക്ഷ നിരയിലാണ് ഇരിക്കുന്നത്.

Other News in this category4malayalees Recommends