തന്റെ മൂന്നു മക്കളെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി

തന്റെ മൂന്നു മക്കളെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി
തന്റെ മൂന്നു മക്കളെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി. മക്കളെ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന്, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കര്‍ണാടക സ്വദേശിയായ ജനാര്‍ദന്‍ ശര്‍മ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 2013 ല്‍ ബംഗളൂരുവിലെ സ്വാമി നിത്യാനന്ദയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് നാല് പെണ്‍മക്കളെ പരാതിക്കാരായ മാതാപിതാക്കള്‍ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം നിത്യാനന്ദ ധ്യാന്‍പീതത്തിന്റെ മറ്റൊരു ശാഖയായ യോഗിണി സര്‍വാഗ്യപീതത്തിലേക്ക് മക്കളെ മാറ്റിയതായി രക്ഷിതാക്കള്‍ അറിഞ്ഞു. എന്നാല്‍, മക്കളെ കാണാന്‍ ശ്രമിച്ചിട്ടും അനുവദിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

പോലീസിന്റെ സഹായത്തോടെ സ്ഥാപനത്തില്‍ എത്തിയെങ്കിലും രക്ഷിതാക്കളുടെ കൂടെ വരാന്‍ മക്കള്‍ കൂട്ടാക്കിയില്ല. ലോപമുന്ദ്ര ജനാര്‍ദ്ദന ശര്‍മ (21), നന്ദിത (18) എന്നിവരാണ് രക്ഷിതാക്കളുടെ കൂടെ വരാന്‍ വിസ്സമ്മതിച്ചത്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെയായി നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

പരാതിയെ തുടര്‍ന്ന് മകനെയും മകളെയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍, 19 കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പോലീസിന് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ നിത്യാനന്ദയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആനന്ദ് ശര്‍മ്മയുടെ പരാതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്ന്, മകളായ നന്ദിത വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും നന്ദിത പറഞ്ഞു. താന്‍ സ്വതന്ത്രയാണെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയിലൂടെ നന്ദിത പറഞ്ഞു.

Other News in this category4malayalees Recommends