പ്രധാനമന്ത്രി മോദിയുടെ അഭിമാന പദ്ധതി ആയുഷ്മാന്‍ ഭാരത് പരാജയപ്പെട്ടോ ; രാജ്യത്തെ പകുതിയിലേറെ പേര്‍ക്കും ആനുകൂല്യം കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി മോദിയുടെ അഭിമാന പദ്ധതി ആയുഷ്മാന്‍ ഭാരത് പരാജയപ്പെട്ടോ ; രാജ്യത്തെ പകുതിയിലേറെ പേര്‍ക്കും ആനുകൂല്യം കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ 10 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുകയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഈ പദ്ധതിയിലൂടെ രാജ്യത്തുള്ള പകുതിയോളം പേര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സമ്പന്നരെ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പദ്ധതി. എന്നാല്‍, ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ് നീതി ആയോഗിന്റെ ആരോഗ്യ മാര്‍ഗരേഖ.

ഇടത്തരക്കാര്‍ക്കായി മെച്ചപ്പെട്ട ആരോഗ്യ സംവിധാനം രൂപപ്പെടുത്തണമെന്ന നിര്‍ദേശം മാര്‍ഗരേഖ മുന്നോട്ടുവയ്ക്കുന്നു. ഇതിനു പ്രീമിയമായി 200 - 300 രൂപ ഈടാക്കുന്നതില്‍ തടസമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു.ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മാര്‍ഗരേഖ പ്രകാശനം. ആരോഗ്യരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിച്ച ഗേറ്റ്‌സ്, വെല്ലുവിളികളെ നേരിടാന്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചു.രോഗലക്ഷണങ്ങള്‍ നല്‍കിയാല്‍ രോഗം നിര്‍ണയിക്കുന്ന സംവിധാനം വന്നാലോ, ആരോഗ്യമേഖലയെ രക്ഷപ്പെടുത്താന്‍ അത്തരം ചില പരീക്ഷണങ്ങള്‍ അനിവാര്യമെന്നാണു നിതി ആയോഗിന്റെ കണ്ടെത്തല്‍. രോഗനിര്‍ണയം മുതല്‍ ചികിത്സ വരെ പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാകണം. ഡോക്ടറെ സഹായിക്കുന്ന ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം, അടിസ്ഥാന പരിശോധനകള്‍ സ്വയം നടത്തി രോഗനിര്‍ണയം നടത്താവുന്ന പ്രീ ഡയഗ്‌നോസ് സിസ്റ്റം, പഴ്‌സനലൈസ്ഡ് മെഡിസിന്‍ എന്നീ സംവിധാനങ്ങള്‍ വ്യാപിപ്പിക്കാനും നിര്‍ദേശമുണ്ട്.

ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. മറ്റുസംസ്ഥാനങ്ങള്‍ ഈ ചികിത്സാപദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ മാറിനിന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.എന്നാല്‍, കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി എന്ന പേരില്‍ ആയുഷ്മാന്‍ ഭാരത് ഏപ്രില്‍ ഒന്നിന് കേരളത്തില്‍ നടപ്പാക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചിരുന്നു

Other News in this category



4malayalees Recommends