എന്‍എച്ച്എസില്‍ അത്യാവശ്യ മരുന്നുകള്‍ക്ക് കൊടുംക്ഷാമം; കാന്‍സര്‍ മെഡിസിനുകളടക്കം വീതിച്ച് നല്‍കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നു; 86 മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുന്നതിനെ തുടര്‍ന്ന് നിരവധി രോഗികള്‍ അപകടാവസ്ഥയില്‍

എന്‍എച്ച്എസില്‍ അത്യാവശ്യ മരുന്നുകള്‍ക്ക് കൊടുംക്ഷാമം; കാന്‍സര്‍ മെഡിസിനുകളടക്കം വീതിച്ച് നല്‍കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നു; 86 മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുന്നതിനെ തുടര്‍ന്ന് നിരവധി രോഗികള്‍ അപകടാവസ്ഥയില്‍
എന്‍എച്ച്എസില്‍ കിടക്കക്ഷാമവും ജീവനക്കാരുടെ ക്ഷാമവും രൂക്ഷമാണെന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ എന്‍എച്ച്എസില്‍ മരുന്ന് ക്ഷാമവും രൂക്ഷമാകാന്‍ പോകുന്നുവെന്ന് പുതിയ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് അത്യാവശ്യ മരുന്നുകള്‍ പോലും രോഗികള്‍ക്ക് വീതിച്ച് നല്‍കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം കാന്‍സറിന്റേത് അടക്കം 86 മരുന്നുകള്‍ക്കാണ് ക്ഷാമമുണ്ടാകാന്‍ പോകുന്നത്.

മരുന്നുകളുടെ അപര്യാപ്ത വര്‍ധിച്ചതിനാല്‍ രോഗികള്‍ക്കുള്ള മരുന്ന് വീതിക്കാന്‍ എന്‍എച്ച്എസ് നിര്‍ദേശിക്കാനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു രേഖ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ നിന്നുമാണ് ചോര്‍ന്ന് ലഭിച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് നഴ്സുമാര്‍ രോഗികള്‍ക്ക് മരുന്ന് വീതിച്ച് കൊടുക്കുന്ന കാലം വിദൂരമല്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ലൈഫ് ടൈം ട്രീറ്റ്മെന്റുകള്‍ക്കുള്ളതും ക്ഷാമം നേരിടുന്നതുമായ 17 മരുന്നുകള്‍ക്ക് കൂടി ക്ഷാമം നേരിടുന്നുവെന്നാണ് ഡിഎച്ച്എസ് സിയില്‍ നിന്നും ചോര്‍ന്ന് ലഭിച്ചിരിക്കുന്ന 24 പേജുകള്‍ വരുന്ന രേഖ മുന്നറിയിപ്പേകുന്നത്.

ക്ഷയത്തിനുള്ള ആന്റിബയോട്ടിക്സ്, പെയിന്‍കില്ലര്‍ ഡയാമോര്‍ഫിന്‍, ഹെപ്പറ്റൈറ്റിക്സ് വാക്സിനുകള്‍, ഡിമെന്‍ഷ്യ മെഡിക്കേഷന്‍ പോലുള്ള 69 മരുന്നുകള്‍ക്ക് നേരത്തെ തന്നെ ക്ഷാമം നേരിടുന്നുണ്ട്. 36 പ്രധാനപ്പെട്ട മെഡിസിന്‍ കാറ്റഗറികളിലുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്ന് ഫാര്‍മസിസ്റ്റുകള്‍ വെളിപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് പുതിയ മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള രേഖ പുറത്ത് വന്നിരിക്കുന്നതെന്നത് ആശങ്ക ഏറ്റുന്നുണ്ട്.

ചികിത്സ മുടങ്ങാതിരിക്കാന്‍ രോഗികളോട് ഗുളികകള്‍ പങ്കിട്ട് കഴിക്കാനാണ് ദി ഗാര്‍ഡിയന്‍ പത്രത്തിന് ചോര്‍ന്ന് ലഭിച്ച ഈ ഡോക്യുമെന്റ് നിര്‍ദേശിക്കുന്നത്. ചില മരുന്നുകള്‍ക്ക് ഡോക്ടര്‍മാര്‍ റേഷന്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ലൈഫ് സേവിംഗ് ട്രീറ്റുമെന്റുകളില്‍ ചില രോഗികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍ഗണനയേകണമെന്നും ഡിഎച്ച്എസ് സി ഈ രേഖയിലൂടെ നിര്‍ദേശിക്കുന്നുണ്ട്. ഡിഎച്ച്എസ് സിയിലെ മെഡിസിന്‍ സപ്ലൈ ടീം ഈ നിര്‍ദേശങ്ങളടങ്ങിയ ഡോക്യുമെന്റ് വെള്ളിയാഴ്ച ചില ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ഡോക്ടര്‍മാര്‍ക്കാണിത് ലഭിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ചില കേസുകളില്‍ രോഗികളുടെ മരുന്നുകള്‍ ലൈസന്‍സ്ഡ് ഡ്രഗ്സുകളില്‍ നിന്നും ജെനറിക് വേര്‍ഷനുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ഈ രേഖ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിന് കാലതാമസമെടുക്കുമെന്നും സൂചനയുണ്ട്. ചില മരുന്നുകള്‍ക്ക് പകരമായി മറ്റ് മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയും ക്ഷാമം മൂലമുണ്ടാകുമെന്നും ഈ രേഖ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends