യുകെയിലെ വീടുകളിലേക്ക് വോട്ടേര്‍സ് ലിസ്റ്റ് പുതുക്കാനെത്തുന്ന കത്ത് ചവറ്റ് കുട്ടയിലിട്ടാല്‍ 1000 പൗണ്ട് പിഴ; വോട്ടേര്‍സ് ലിസ്റ്റില്‍ പേരില്ലെങ്കില്‍ ചേര്‍ക്കാനും മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്താനുമുള്ള അവസാന തിയതി നവംബര്‍ 26

യുകെയിലെ വീടുകളിലേക്ക് വോട്ടേര്‍സ് ലിസ്റ്റ് പുതുക്കാനെത്തുന്ന കത്ത് ചവറ്റ് കുട്ടയിലിട്ടാല്‍ 1000 പൗണ്ട് പിഴ; വോട്ടേര്‍സ് ലിസ്റ്റില്‍ പേരില്ലെങ്കില്‍ ചേര്‍ക്കാനും മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്താനുമുള്ള അവസാന തിയതി നവംബര്‍ 26

നിങ്ങളുടെ പേര് വോട്ടേര്‍സ് ലിസ്റ്റില്‍ ഇല്ലെങ്കില്‍ അത് ചേര്‍ക്കാനും മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്താനുമുള്ള അവസാന തീയതി നവംബര്‍ 26 ആണെന്ന് പ്രത്യേകം ഓര്‍ക്കുക. ഇക്കാര്യം ഓര്‍മിപ്പിക്കുന്നതിനായി രാജ്യമാകമാനമുള്ള നിരവധി വീടുകളിലേക്ക് ഹൗസ്ഹോള്‍ഡ് എന്‍ക്വയറി ഫോം അഥവാ എച്ച്ഇഎഫ് തപാലില്‍ വന്ന് കൊണ്ടിരിക്കുന്ന സമയമാണിത്. എന്നാല്‍ ചിലരെങ്കിലും ഇത്തരം ഫോമുകള്‍ തുറന്ന് പോലും നോക്കാതെ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയാറുണ്ട്. പക്ഷേ ഇത്തരത്തില്‍ ചെയ്യുന്നവര്‍ 1000 പൗണ്ട് പിഴ നല്‍കേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.ട


യുകെയില്‍ ഡിസംബര്‍ 12ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇത്തരത്തില്‍ വോട്ടേര്‍സ് ലിസ്റ്റ് പുതുക്കുന്നതിനും അതില്‍ പേര് ചേര്‍ക്കുന്നതിനും നിര്‍ദേശിച്ച് എച്ച്ഇഎഫ് തപാലില്‍ അയച്ചിരിക്കുന്നത്. വോട്ടേര്‍സ് ലിസ്റ്റില്‍ നിങ്ങളുടെ പേരില്ലെന്ന മുന്നറിയിപ്പുയര്‍ത്തി കൗണ്‍സിലില്‍ നിന്നുമെത്തുന്ന കത്തിനെ അവഗണിക്കുന്നവരെല്ലാം 1000 പൗണ്ട് പിഴയടക്കേണ്ടി വരുമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

ഈ വര്‍ഷം ജൂലൈയ്ക്കും നവംബറിനും മധ്യേയാണ് ലോക്കല്‍ കൗണ്‍സിലുകള്‍ ഈ വക ഫോമുകള്‍ നിരവധി വീടുകളിലേക്ക് അയച്ചിരിക്കുന്നത്. വീടുകളിലുമുള്ള രജിസ്ട്രേഡ് വോട്ടര്‍മാരുടെ ലിസ്റ്റാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലിസ്റ്റിലെ വസ്തുതകള്‍ പുതുക്കാനും പുതിയവരെ ചേര്‍ക്കാനുണ്ടെങ്കില്‍ ഉള്‍പ്പെടുത്താനുമാണ് എച്ച്ഇഎഫ് നിര്‍ദേശിക്കുന്നത്. വോട്ടേര്‍സ് ലിസ്റ്റുമായി ബന്ധപ്പെട്ട് ഓരോ വീട്ടിലെയും വിവരങ്ങള്‍ ശരിയാണെങ്കില്‍ അതിന് റസീറ്റ് ആവശ്യപ്പെടുന്നുണ്. അല്ലെങ്കില്‍ ഓരോ കുടുംബത്തിലും വോട്ടേര്‍സ് ലിസ്റ്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാറ്റങ്ങള്‍ നാം വിസ്തരിക്കേണ്ടതുണ്ട്.

ഓരോ വീട്ടില്‍ നിന്നും ഏതെങ്കിലും ഒരംഗം താമസം മാറുകയോ അല്ലെങ്കില്‍ മരിച്ച് പോവുകയോ അല്ലെങ്കില്‍ പുതിയതായി ആരെങ്കിലും കുടുംബാംഗമായി ചേരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്താനും എച്ച്ഇഎഫ് ഫോം നിര്‍ദേശിക്കുന്നു. ഇത് സംബന്ധിച്ച് മാറ്റങ്ങളൊന്നുമില്ലെങ്കില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ഈ ഫോം മടക്കി അയക്കാനും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍, ടെക്സ്റ്റ്, ഈ ഫോമിനൊപ്പമെത്തുന്ന പ്രീപെയ്ഡ് എന്‍വലപ് തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ ഇത്തരം ഫോമിനോട് ആളുകള്‍ക്ക് മറുപടിയേകാം. ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലുമൊരു മാര്‍ഗത്തിലൂടെ ഇത്തരം ഫോമിനോട് പ്രതികരിച്ചിരിക്കണമെന്നും ഇല്ലെങ്കില്‍ 1000 പൗണ്ട് പിഴയടക്കേണ്ടി വരുമെന്നുമാണ് സാരം.

Other News in this category4malayalees Recommends