കനേഡിയന്‍ പൗരത്വം കുടിയേറ്റക്കാര്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ 2024 ആകുമ്പോഴേക്കും 40 ശതമാനം വര്‍ധനവുണ്ടാകും; നാച്വറലൈസേഷന്‍ നിരക്കില്‍ ഒഇസിഡിയില്‍ കാനഡ മുന്‍പന്തിയില്‍; 91 ശതമാനം കുടിയേറ്റക്കാര്‍ക്കും പത്ത് വര്‍ഷത്തിനുള്ളില്‍ പൗരത്വം നല്‍കുന്നു

കനേഡിയന്‍ പൗരത്വം കുടിയേറ്റക്കാര്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ 2024 ആകുമ്പോഴേക്കും 40 ശതമാനം വര്‍ധനവുണ്ടാകും; നാച്വറലൈസേഷന്‍ നിരക്കില്‍ ഒഇസിഡിയില്‍ കാനഡ മുന്‍പന്തിയില്‍; 91 ശതമാനം കുടിയേറ്റക്കാര്‍ക്കും പത്ത് വര്‍ഷത്തിനുള്ളില്‍ പൗരത്വം നല്‍കുന്നു
2024 ആകുമ്പോഴേക്കും കുടിയേറ്റക്കാര്‍ക്ക് കനേഡിയന്‍ പൗരത്വം അനുവദിക്കുന്ന കാര്യത്തില്‍ 40 ശതമാനം പെരുപ്പമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് സംബന്ധിച്ച നയത്തില്‍ മാറ്റങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതില്‍ അഥവാ നാച്വറലൈസേഷന്‍ നിരക്കുകളില്‍ വന്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അടുത്തിടെ വരുത്തിയ പരിഷ്‌കാരങ്ങള്‍ മൂലം ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിത്തുടങ്ങിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) രാജ്യങ്ങള്‍ക്കിടയില്‍ കാനഡ മുന്‍പന്തിയിലാണെന്നാണ് 2018ല്‍ ഒഇസിഡി നടത്തിയ ഒരു പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. അതായത് കാനഡയിലെത്തുന്ന കുടിയേറ്റക്കാരില്‍ 91 ശതമാനം പേര്‍ക്കും പത്ത് വര്‍ഷത്തിനകം ഇവിടുത്തെ പൗരത്വം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലുള്ള ഒഇസിഡി ശരാശരി വെറും 63 ശതമാനമാണെന്നറിയുമ്പോഴാണ് കാനഡ ഇക്കാര്യത്തില്‍ എത്ര മാത്രം മുന്‍പന്തിയിലാണെന്നത് വ്യക്തമാകുന്നത്.

കുടിയേറ്റക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റ് രാജ്യങ്ങളായ ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ പൗരത്വം അനുവദിക്കുന്ന നിരക്ക് 81 ശതമാനവും യുഎസില്‍ 62 ശതമാനവുമാണ്. ഇക്കാര്യത്തില്‍ കാനഡ ഈ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നും ഈ പഠനം എടുത്ത് കാട്ടുന്നു. സ്റ്റാറ്റിറ്റിക്‌സ് കാനഡ അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് 2016ലെ സെന്‍സസിന്റെ സമയത്ത് ഇവിടുത്തെ സിറ്റിസണ്‍ഷിപ്പ് അക്യുസിഷന്‍ 86 ശതമാനമായിരുന്നു. എന്നാല്‍ 1991ലെ സെന്‍സസിന്റെ സമയത്ത് ഇത് 82 ശതമാനമായിരുന്നുവെന്നറിയുമ്പോഴാണ് കഴിഞ്ഞ ദശാബ്ദത്തില്‍ ഇക്കാര്യത്തിലുണ്ടായ ഇടിവിന്റെ ആഴം വ്യക്തമാകുന്നത്.

Other News in this category



4malayalees Recommends