യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ കെട്ട് കെട്ടിക്കുന്ന പുതിയ കടുത്ത നിയമം വരുന്നു; ഇതിനായി വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുണ്ടാക്കി ട്രംപ് ഭരണകൂടം; യുഎസിലെ അസൈലം നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും

യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ കെട്ട് കെട്ടിക്കുന്ന പുതിയ കടുത്ത നിയമം വരുന്നു; ഇതിനായി വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുണ്ടാക്കി ട്രംപ് ഭരണകൂടം; യുഎസിലെ അസൈലം നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും
യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റെവിടേക്കും അനായാസം അയക്കുന്നതിനായി യുഎസ് അതിന്റെ കുടിയേറ്റ നയങ്ങള്‍ ഇനിയും കര്‍ക്കശമാക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. മെക്‌സിക്കോയുമായുള്ള അതിര്‍ത്തി വഴി യുഎസിലേക്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റ പ്രവാഹമുണ്ടായ സാഹചര്യത്തിലാണ് യുഎസ് ഈ കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നിയമം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഫെഡറല്‍ രജിസ്ട്രറില്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനായി വിവിധ രാജ്യങ്ങളുമായി യുഎസ് ഉഭയകക്ഷി കരാറുണ്ടാക്കുകയും അസൈലം സീക്കര്‍മാരെ അവിടങ്ങളിലേക്ക് വേഗത്തില്‍ അയക്കുന്നതിനുള്ള ഒരു ചട്ടക്കൂട് യുഎസ് ഭരണകൂടം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.യുഎസിലെ അസൈലം അത്രയ്ക്കും അത്യാവശ്യമായവര്‍ക്ക് അവര്‍ ആദ്യമെത്തിച്ചേരുന്ന രാജ്യത്ത് നിന്ന് തന്നെ അതിന് അപേക്ഷിക്കുന്നതിനുള്ള അവസരം നല്‍കുമെന്ന നയമായിരുന്നു ട്രംപ് ഭരണകൂടത്തിലെ ഒഫീഷ്യലുകള്‍ ആദ്യം സ്വീകരിച്ച് വന്നിരുന്നത്.

യുഎസിലേക്ക് എത്തുന്നതിനായി വിവിധ രാജ്യങ്ങള്‍ താണ്ടി അസൈലം സീക്കര്‍മാര്‍ എത്തിച്ചേരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പുതിയ കടുത്ത നിയമം അനുസരിച്ച് ഇത്തരം അസൈലം സീക്കര്‍മാരെ മറ്റേത് രാജ്യത്തേക്ക് ത്വരിതഗതിയില്‍ കെട്ട് കെട്ടിക്കാനും യുഎസിന് സാധിക്കും. അവര്‍ ആ രാജ്യങ്ങളിലൂടെയല്ല യുഎസിലേക്കെത്തിയതെങ്കില്‍ കൂടി അവരെ അവിടങ്ങളിലേക്ക് അയക്കാന്‍ ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.യുഎസിലെ അസൈലം ലഭിക്കുന്നത് കടുത്ത ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റുന്നതിന് ട്രംപ് സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ കടുത്ത നടപടിയാണിത്..

Other News in this category



4malayalees Recommends