വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വിപ്ലവകരമായ നീക്കങ്ങള്‍; ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കുടിയേറ്റത്തിന് അവസരം

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വിപ്ലവകരമായ നീക്കങ്ങള്‍; ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കുടിയേറ്റത്തിന് അവസരം
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ വിപ്ലകരമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കുടിയേറാന്‍ സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കുന്നതായിരിക്കും. ഇതിന്റെ ഭാഗമായി ഗ്രാജ്വേറ്റ് സ്ട്രീമിലുള്ള സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് വിസകള്‍ക്ക് ആവശ്യമായ തൊഴില്‍പരിചയം പകുതിയാക്കി കുറയ്ക്കാനും സ്റ്റേറ്റ് ഒരുങ്ങുകയാണ്.

സ്റ്റേറ്റ് സര്‍ക്കാരിന്റെ നോമിനേഷന്‍ വഴി ലഭിക്കുന്ന വിസകളുടെ മാനദണ്ഡങ്ങളിലാണ് വിട്ട് വീഴ്ച നടപ്പിലാക്കുന്നത്.സ്റ്റേറ്റ് നോമിനേഷന്‍ ആവശ്യമായ വിസകളുടെ ഗ്രാജ്വേറ്റ് സ്ട്രീമില്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും സ്‌കില്‍ഡ് വിസയ്ക്കായി അപേക്ഷിക്കാന്‍ അവസരമൊരുക്കുന്ന നടപടിയാണിത്.സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് സ്‌കില്‍ഡ് വിസയായ സബ്ക്ലാസ് 190, സംസ്ഥാന സര്‍ക്കാരോ ബന്ധുക്കളോ സ്പോണ്‍സര്‍ ചെയ്യുന്ന പുതിയ റീജിയണല്‍ വിസയായ സബ്ക്ലാസ് 491 എന്നിവയ്ക്കാണ് പുതിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ പോകുന്നത്.

ഇപ്പോഴുള്ള നിയമപ്രകാരം സ്റ്റേറ്റിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍ക്കാണ് ഗ്രാജ്വേറ്റ് സ്ട്രീമിലെ സ്പോണ്‍സര്‍ഷിപ്പിനു വേണ്ടി അപേക്ഷിക്കാന്‍ സാധിക്കുന്നത്. പക്ഷേ അടുത്ത മാസം മുതല്‍ സ്റ്റേറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് III മുതല്‍ മുകളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും, ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും ഈ സ്പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ സാധിക്കും.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ഇംഗ്ലീഷ് പഠനത്തിന് അവസരം നല്‍കുന്ന ELICOS, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന VET തുടങ്ങിയ മേഖലകളില്‍ സര്‍ട്ടിഫിക്ക്റ്റ് IIIHm അതിനു മുകളിലോ നേടുന്നവര്‍ക്ക് ഈ അവസരം കൈവരുന്നതായിരിക്കും.


Other News in this category



4malayalees Recommends