ഓസ്‌ട്രേലിയയില്‍ മിക്കയിടങ്ങളിലും വീട് വിലകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ വിലയേറിയ പ്രദേശങ്ങളേറെ; ഓപ്പണ്‍ഹൗസില്‍ വീട് കാണാനും ലേലത്തില്‍ പങ്കെടുക്കാനും എത്തുന്നവരും പെരുകുന്നു; സിഡ്‌നിയുള്‍പ്പെടെയുളള നഗരങ്ങളില്‍ വിലപ്പെരുപ്പം

ഓസ്‌ട്രേലിയയില്‍ മിക്കയിടങ്ങളിലും വീട് വിലകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ വിലയേറിയ പ്രദേശങ്ങളേറെ; ഓപ്പണ്‍ഹൗസില്‍ വീട് കാണാനും ലേലത്തില്‍ പങ്കെടുക്കാനും എത്തുന്നവരും പെരുകുന്നു; സിഡ്‌നിയുള്‍പ്പെടെയുളള നഗരങ്ങളില്‍ വിലപ്പെരുപ്പം
ഓസ്‌ട്രേലിയയില്‍ സിഡ്‌നി അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം വീട് വിലകള്‍ കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ വീട് വിലകള്‍ കുറഞ്ഞതിന്റെ നേര്‍ വിപരീതമായ പ്രവണതയ്ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.പലയിടങ്ങളിലും കഴിഞ്ഞ വര്‍ഷം നവംബറിലുള്ളതിനേക്കാള്‍ വീട് വിലകള്‍ ഈ നവംബറില്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് വിവിധ എസ്റ്റേറ്റ് ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങിയവരില്‍ പലര്‍ക്കും ഈ മാസം അത് മറിച്ച് വില്‍ക്കാനൊരുങ്ങുമ്പോള്‍ കൂടിയ വില ലഭിച്ചുവെന്നും അനുഭവസാക്ഷ്യങ്ങളുണ്ട്.ഈ വര്‍ഷം ആദ്യത്തേതിനേക്കാള്‍ പലയിടങ്ങളിലും വീട് വിലകള്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. 2019ന്റെ തുടക്കത്തില്‍ ഒരു വീട് വില്‍ക്കാന്‍ വച്ചാല്‍ അത് കാണാന്‍ വരുന്നവര്‍ വളരെ കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഓപ്പണ്‍ ഹൗസില്‍ വീടുകള്‍ കാണാനെത്തുന്നവരിലും ലേലത്തില്‍ പങ്കെടുക്കുന്നതിലും കൂടിയ വിലയ്ക്ക് വീടുകള്‍ വാങ്ങുന്നതിലും പെരുപ്പമുണ്ടായിട്ടുണ്ട്.സിഡ്‌നിയില്‍ ആദ്യകാലങ്ങളിലുള്ളത് പോലെ പരിധി വിട്ട് വിലകള്‍ ഉയരുന്നില്ലെങ്കിലും ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ വീട് വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. വീട് വില നിലവില്‍ ഒരു മാര്‍ക്കറ്റ് നിരക്കിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നത്.അതുപോലെ മെല്‍ബണിലും കാന്‍ബറയിലും എന്തിനേറെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലും വീട് വിലകള്‍ വര്‍ധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends