പാമ്പു കടിച്ചതായി ഷെഹല പറഞ്ഞു; ശരീരത്തില്‍ നീല നിറം വന്ന് വിറച്ചു; എന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല; ക്ലാസ് മുറികളില്‍ നിറയെ മാളങ്ങളും;ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹല പാമ്പു കടിയേറ്റു മരിച്ച സംഭവം അധികൃതരുടെ അനാസ്ഥ തന്നെ

പാമ്പു കടിച്ചതായി ഷെഹല പറഞ്ഞു; ശരീരത്തില്‍ നീല നിറം വന്ന് വിറച്ചു; എന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല;  ക്ലാസ് മുറികളില്‍ നിറയെ മാളങ്ങളും;ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹല പാമ്പു കടിയേറ്റു മരിച്ച സംഭവം അധികൃതരുടെ അനാസ്ഥ തന്നെ

ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവം അധികൃതരുടെ അനാസ്ഥകൊണ്ടുതന്നെയെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിച്ചു.


ള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെന്‍ഡ് ചെയ്തു.സ്‌കൂളിലെ അധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

കടിച്ചതാണെന്ന് ഷെഹല പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികള്‍. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ അനുവദിക്കാറില്ല. കാലിനു നീലനിറം വന്ന് ഷെഹല നിന്നു വിറയ്ക്കുകയായിരുന്നു എന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

എന്നാല്‍ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അധ്യാപകന്റെ പ്രതികരണം. ഒരു അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപകന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികള്‍ വ്യക്തമാക്കി. സംഭവം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷിക്കുമെന്ന് വയനാട് കലക്ടര്‍ അദില അബ്ദുല്ല അറിയിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടിയെന്നും കലക്ടര്‍ വ്യക്തമാക്കി.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തില്‍ നിരവധി മാളങ്ങളുള്ളതായും കണ്ടെത്തി. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. അധ്യയനവര്‍ഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടായതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്.

പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിന്റെയും ഷജ്‌നയുടെയും മകള്‍ ഷെഹല ഷെറിന്‍ (10) ആണ് മരിച്ചത്. ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തു.

Other News in this category4malayalees Recommends