' ഇനി ചെറുക്കനും പെണ്ണും പാടത്ത് ചെളിയില്‍ കിടന്ന് ഉരുളട്ടെ'!' സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ ഫോട്ടോഷൂട്ട്; പാടത്തെ ചെളിയില്‍ മുങ്ങിയ നിലയിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍; ചിത്രങ്ങള്‍ കാണാം

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. നവംബര്‍ നാലാം തിയതിയാണ് യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയും തമ്മില്‍ വിവാഹിതരായത്. കീച്ചേരി ഹോളി ഫാമിലി പള്ളിയില്‍ വച്ചായിരുന്നു വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. എന്നാല്‍, ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ച് എടുത്ത വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മറ്റു വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ നിന്നും വ്യത്യസ്തമാണ് ഇവരുടെ ഫോട്ടോഷൂട്ട്. പാടത്തെ ചളിയില്‍ കിടന്നാണ് വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയത്. ബിനു സീന്‍സാണ് ഏറെ വ്യത്യസ്തമായ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്തത്.Other News in this category4malayalees Recommends