ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി

ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി

തന്റെ ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു. കേസില്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടത്തുള്ള എസ്.ഡി.എ സ്‌കൂളിന്റെ അധികൃതര്‍ക്കെതിരെയായിരുന്നു കേസ്. നഷ്ടപരിഹാരത്തിനോപ്പം അദ്ധ്യാപികയ്ക്കതിരെ നടപടി സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളിയാണ് 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ജോബി ജോളിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Other News in this category

4malayalees Recommends