പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പിഎന്‍പി ഡ്രോയിലൂടെ 171 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; നവംബര്‍ 21ലെ ഡ്രോ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഡ്രോ; ഇവര്‍ക്ക് കനേഡിയന്‍ പിആര്‍ നോമിനേഷനായി അപേക്ഷിക്കാം

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പിഎന്‍പി ഡ്രോയിലൂടെ 171 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; നവംബര്‍ 21ലെ ഡ്രോ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഡ്രോ; ഇവര്‍ക്ക് കനേഡിയന്‍ പിആര്‍ നോമിനേഷനായി അപേക്ഷിക്കാം
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ എക്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോ നവംബര്‍ 21ന് നടത്തി. ഈ ഡ്രോയിലൂടെ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 171 ഇന്‍വിറ്റേഷനുകളാണ് നല്‍കിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്ട്,ബിസിനസ് ഇംപാക്ട് കാറ്റഗറികളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണിത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ലെ ഡ്രോയ്ക്ക് ശേഷം പ്രവിശ്യ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഡ്രോയാണ് നവംബര്‍ 21ന് നടത്തിയിരിക്കുന്നത്. അന്ന് മൊത്തം 199 ഇന്‍വിറ്റേഷനുകളായിരുന്നു ഇഷ്യൂ ചെയ്തിരുന്നത്.

നവംബര്‍ 21ന് നടന്ന ഡ്രോയിലൂടെ എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാടക്ട് കാറ്റഗറികളില്‍ പെട്ട 157 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാ (പിഇഐ പിഎന്‍പി) മില്‍ നിന്നും കനേഡിയന്‍ പീആറിനുള്ള നോമിനേഷനായി അപേക്ഷിക്കാന്‍ സാധിക്കും.പിഇഐയിലെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധിപ്പിച്ചതാണ്.

കാനഡയിലെ മൂന്ന് എക്കണോമിക് ഇമിഗ്രേഷന്‍ കാറ്റഗറികളായ ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്പീരിയന്‍ ക്ലാസ് എന്നീ കാനഡയിലെ മൂന്ന് എക്കണോമിക് ഇമിഗ്രേഷന്‍ കാറ്റഗറികളെ മാനേജ് ചെയ്യുന്നതാണ് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറിനൊപ്പം അധികമായി 600 പോയിന്റുകള്‍ ലഭിക്കും.ഇതിലൂടെ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

Other News in this category



4malayalees Recommends