ക്യുബെക്ക് ഒക്ടോബറില്‍ നടന്ന രണ്ട് അരിമ ഡ്രോകളിലൂടെ 162 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; ജൂലൈ നാലിന് ശേഷം അരിമ പ്രൊഫൈലുകളുള്ള 1757 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്‍വൈറ്റ് ചെയ്തു

ക്യുബെക്ക് ഒക്ടോബറില്‍ നടന്ന രണ്ട് അരിമ ഡ്രോകളിലൂടെ 162 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; ജൂലൈ നാലിന് ശേഷം അരിമ പ്രൊഫൈലുകളുള്ള 1757 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്‍വൈറ്റ് ചെയ്തു
ക്യുബെക്ക് ഒക്ടോബറില്‍ നടന്ന രണ്ട് അരിമ ഡ്രോകളിലൂടെ 162 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ജൂലൈ നാലിന് ശേഷം ക്യൂബെക്ക് അരിമ പ്രൊഫൈലുകളുള്ള 1757 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 23നും 29നും നടന്ന ഡ്രോകളിലൂടെ ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴിലാണ് ഒക്ടോബറിലെ 162 ഇന്‍വിറ്റേഷനുകളും ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇതില്‍ ഒക്ടോബര്‍ 23ന് നടന്ന ഡ്രോയില്‍ ക്യൂബെക്ക് 89 പേര്‍ക്കാണ് പിആറിന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. ക്യുബെക്കിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് ഈ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 23ന് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്ന എല്ലാവരും ക്യൂബെക്കിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ അരിമയില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രകടിപ്പിച്ചവരാണ്.

ഒക്ടോബര്‍ 29ന് നടന്ന ഡ്രോയില്‍ ക്യൂബെക്ക് 73 ഉദ്യോഗാര്‍ത്ഥികളെയാണ് പെര്‍മനന്റ് സെലക്ഷനായി അപേക്ഷ സമര്‍പ്പിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. സാധുതയുള്ള ഒരു ജോബ് ഓഫറുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. ക്യുബെക്കില്‍ ഒഫീഷ്യല്‍ ഡ്യൂട്ടികള്‍ ചെയ്ത് കൊണ്ട് തങ്ങുന്ന വിദേശികള്‍ക്കും ഇന്‍വിറ്റേഷനുകള്‍ അയച്ചിട്ടുണ്ട്. ഡിപ്ലോമാറ്റുകള്‍, കോണ്‍സുലാര്‍ ഓഫീസര്‍മാര്‍, യുഎന്‍ പോലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends