കാനഡയിലെ ഏറ്റവും വലിയ ടെക് ഹബായി ടൊറന്റോ മേധാവിത്വം തുടരുമ്പോഴും ചെറിയ നഗരങ്ങളും ഇക്കാര്യത്തില്‍ മെച്ചമുണ്ടാക്കുന്നു; കാരണം ടെക് വര്‍ക്കര്‍മാരെ ആകര്‍ഷിക്കുന്നതിന് ടെക് കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിച്ചതിനാല്‍

കാനഡയിലെ ഏറ്റവും വലിയ ടെക് ഹബായി ടൊറന്റോ മേധാവിത്വം തുടരുമ്പോഴും ചെറിയ നഗരങ്ങളും ഇക്കാര്യത്തില്‍ മെച്ചമുണ്ടാക്കുന്നു;  കാരണം ടെക് വര്‍ക്കര്‍മാരെ ആകര്‍ഷിക്കുന്നതിന് ടെക് കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിച്ചതിനാല്‍
കാനഡയിലെ ഏറ്റവും വലിയ ടെക് ഹബായി ടൊറന്റോ മേധാവിത്വം തുടരുമ്പോഴും ചെറിയ നഗരങ്ങളും ഇക്കാര്യത്തില്‍ മെച്ചമുണ്ടാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് യോഗ്യതയും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കമ്പനികള്‍ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് കാനഡയിലെ ചെറിയ സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ ഗുണം നേടാന്‍ സാധിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് സര്‍വീസ് സ്ഥാപനമായി സിബിആര്‍ഇയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഇത് പ്രകാരം 2013നും 2018നും ഇടയില്‍ ടൊറന്റോയുടെ ടെക് ടാലന്റ് പൂള്‍ 54 ശതമാനമാനമായി വളര്‍ന്നിട്ടുണ്ട്. ഇതേ സമയം രാജ്യത്തെ നിരവധി ചെറി നഗരങ്ങളും ഇക്കാലത്തിനിടെ എടുത്ത് പറയാവുന്ന നേട്ടം ടെക് മേഖയിലുണ്ടാക്കിയിരിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ടാലന്റുള്ളവരെ കണ്ടെത്തുന്നതിനായി കമ്പനികള്‍ തമ്മിലുള്ള മത്സരം കൊഴുത്തതോടെയാണ് ചെറിയ നഗരങ്ങള്‍ക്കും ഇക്കാര്യത്തില്‍ മുന്നേറാന്‍ സാധിച്ചിരിക്കുന്നതെന്നാണ് സിബിആര്‍ഇ കാനഡയുടെ വൈസ് ചെയര്‍മാനായ പോള്‍ മോറസുട്ടി വെളിപ്പെടുത്തുന്നു.

കമ്പനികള്‍ ഏത് നഗരത്തിലും ഓഫീസ് തുടങ്ങാന്‍ സന്നദ്ധരാണെന്നും അവര്‍ക്ക് ഇതിനുള്ള ചെലവോര്‍ത്ത് ആശങ്കയില്ലെന്നും എന്നാല്‍ വാന്‍കൂവര്‍, ടൊറന്റോ, തുടങ്ങിയ വന്‍ നഗരങ്ങളിലെ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവില്‍ നിന്നും രക്ഷപ്പെടുന്നതിനായി ടെക് വര്‍ക്കര്‍മാര്‍ കുറഞ്ഞ ജീവിതച്ചെലവുള്ള കാനഡയിലെ ചെറിയ നഗരങ്ങളിലേക്ക് കൂട് മാറുന്നുവെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് അത്തരക്കാരെ ആകര്‍ഷി്ക്കുന്നതിനായി വിവിധ ടെക് കമ്പനികള്‍ അത്തരം നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രവണതയും ശക്തമാണ്.തല്‍ഫലമായി അത്തരം നഗരങ്ങളില്‍ ടെക് മേഖല പുരോഗതിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends