മലങ്കര സഭാ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

മലങ്കര സഭാ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ അല്മായട്രസ്റ്റി ശ്രി.ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചനം അറിയിച്ചു.


മലങ്കര ഓര്‍ത്തോഡോക്‌സ് സഭയെ സംബന്ധിച്ചിടത്തോളം ജോര്‍ജ് പോളിന്റെ വേര്‍പാട് പ്രത്യേകിച്ച് വടക്കന്‍ ഭദ്രാസനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള വിടവ് തീരാനഷ്ടമാണ്. കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ശ്രീ.ജോര്‍ജ് പോള്‍ എന്ന് ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുസ്മരിച്ചു. കോലഞ്ചേരിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കായി മെഡിക്കല്‍ കോളജ് ആരംഭിക്കുവാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹം പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ ശക്തനായ വക്താവായി മാറി. ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ കോഓര്‍ഡിനേറ്റര്‍, സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിനുവേണ്ടി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം, ഓര്‍ത്തോഡോക്‌സ് റ്റി.വി.ക്കുവേണ്ടി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം അറിയിച്ചു.

Other News in this category4malayalees Recommends