മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി; വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ സഞ്ജു കളിക്കും

മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; സഞ്ജു വി  സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി; വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ സഞ്ജു കളിക്കും

മലയാളി ആരാധകര് ഏറെ പ്രതീക്ഷിച്ചപോലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്ര്‍ സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയിലേക്കാണ് പ്രതീക്ഷിച്ചപോലെ സഞ്ജു തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാന് പരിക്ക്. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കിടെയാണ് പരിക്കേറ്റത്. ഇതോടെ വെസ്റ്റിന്ഡീസിനെതിരായ ടി20യില്‍ പകരക്കാരനായി സഞ്ജു സാംസണിന്റെ സാധ്യത തെളിഞ്ഞത്.


ഡല്‍ഹിയും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിനിടെ ക്രീസിലേക്ക് റണ്‍പൂര്‍ത്തിയാക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് കാലിന് പരിക്കേറ്റത്. തുട അടിച്ച്വീണ് മുറിവേല്‍ക്കുകയായിരുന്നു. മുന്‍പ് ഐപിഎല്ലില്‍ ഓസീസ് താരം ഷെയ്ന്‍ വാട്സണും ഇതേ രീതിയില്‍ പരിക്കേറ്റിരുന്നു.ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിയാത്തതിനാല്‍ അവസരം ഒന്നു പോലും ലഭിക്കാതെ നില്‍ക്കുന്ന സഞ്ജുവിന് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഇത് ഭാഗ്യമായി മാറി. നാല് വര്‍ഷം മുമ്പാണ് സഞ്ജു ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിച്ചത്. തുടര്‍ച്ചയായി ഐപിഎല്ലിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി മുന്നേറിയിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡീസിനെതിരായ ടി20 ആദ്യമത്സരം. 15മുതല്‍ ഏകദിന പരമ്പരയും ആരംഭിക്കും.Other News in this category4malayalees Recommends