മാപ്പിന്റെ പ്രവര്‍ത്തന തേര് തെളിക്കാന്‍ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

മാപ്പിന്റെ പ്രവര്‍ത്തന തേര് തെളിക്കാന്‍  ഇനി  ശാലു പുന്നൂസ്, ബിനു  ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തന തേര് തെളിക്കാന്‍ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ് സെക്രട്ടറിയായും, ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു.


മൂന്നര പതിറ്റാണ്ടിലധികമായി ജനോപകാരപ്രദമായ നിരവധി വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഫിലഡല്‍ഫിയാ മലയാളികളുടെ ഇഷ്ട സംഘനയായി മാറിയ മാപ്പിന്റെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആളാണ് മുപ്പത്തിയേഴുകാരനായ ശാലു പുന്നൂസ്.

2016 2017 കാലയളവില്‍ മാപ്പ് കമ്മറ്റി മെമ്പര്‍ ആയും, 2018 ല്‍ ട്രഷറാര്‍ ആയും, 2019 ല്‍ സ്പോര്‍ട്ട്സ് ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാലു, അദ്ദേഹത്തിന്റെ ഇടവകയായ ഫെയര്‍ലെസ്സ് ഹില്‍സ് സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോഡോക്സ് ചര്‍ച്ച് ട്രഷറാറായും, ഫിലാഡല്‍ഫിയാ എക്യൂമെനിക്കല്‍ പ്രസ്ഥാനം ട്രഷറാര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് , ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ അഡൈ്വസറി കമ്മറ്റി മെമ്പര്‍, എക്യൂമെനിക്കല്‍ പ്രസ്ഥാനം കമ്മറ്റി മെമ്പര്‍ എന്നീ നിലകളിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു ചുരുങ്ങിയ കാലയളവില്‍ പ്രശസ്തിയാര്‍ജ്ജിച്ച 'ബഡി ബോയ്സ് ' എന്ന സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ശാലു , ഫിലാഡല്‍ഫിയാ പ്രിസണില്‍ രജിസ്റ്റേര്‍ഡ് നേഴ്സസ് ആയി ജോലി ചെയ്യുന്നു .

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച കഴിവ് തെളിയിച്ചിട്ടുള്ള ശാലു ഉള്‍പ്പെട്ട പുതിയ നേതൃത്വത്തെ വളരെ പ്രതീക്ഷയോടുകൂടെയാണ് മാപ്പ് അംഗങ്ങള്‍ കാണുന്നത്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസഫ്: മാപ്പ് കമ്മറ്റി മെമ്പറായും 2008 മുതല്‍ 2013 വരെ ആര്‍ട്ട്സ് ചെയര്‍മാനായും, ഫിലഡല്‍ഫിയാ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും കമ്മറ്റി മെമ്പറുമായും സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, ഇപ്പോള്‍ എക്യൂമെനിക്കല്‍ ജറല്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍, ഫോമാ കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍, കണ്‍വീനര്‍, ക്രിസ്തോസ് മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍ സെക്രട്ടറി, ട്രഷറാര്‍ എന്നീ നിലകളിലും സുസ്ത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുള്ള ബിനു, ഫിലാഡല്‍ഫിയാ ഐ റ്റി മേഖലയില്‍ ബിസ്സിനസ്സ് ഇന്റലിജന്‍സ് ഡെവലപ്പറായി ജോലി ചെയ്യുന്നു. ഒപ്പം, മാപ്പ് ഐ റ്റി കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു .

ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമാത്ത് : മലയാള ഭാഷയോടും കേരളത്തോടും അളവറ്റ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഭാഷാ സ്നേഹിയും അറിയപ്പെടുന്ന എഴുത്തുകാരനുമായ ശ്രീ കോമാത്ത് ഫിലാഡല്‍ഫിയായില്‍ ഐ റ്റി മേഖലയില്‍ ഡയറക്റ്ററായി ജോലി ചെയ്യുന്നു. കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശ്രീജിത്ത് നിരവധി കഥകളുടെയും കവിതകളുടെയും സൃഷ്ടികര്‍ത്താവും കൂടിയാണ്.വിവിധ തലങ്ങളില്‍ വിജയകരമായ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം തുടര്‍ച്ചയായി രണ്ടാം തവണയാണ് ട്രഷറാര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .

തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ്). ജോണ്‍ ഫിലിപ്പ് (സെക്രട്ടറി), സ്റ്റാന്‍ലി ജോണ്‍ (അക്കൗണ്ടന്റ്), ജോര്‍ജ് എം. മാത്യു, സാബു സ്‌കറിയാ, ജോണ്‍സണ്‍ മാത്യു, അലക്സ് അലക്സാണ്ടര്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), തോമസ് കുട്ടി വര്‍ഗീസ് (ആര്‍ട്സ് ചെയര്‍മാന്‍), ജെയിംസ് ഡാനിയേല്‍ (സ്പോര്‍ട്ട്സ്), കുറിയാക്കോസ് വര്‍ഗീസ് (യൂത്ത്), രാജു ശങ്കരത്തില്‍ (പബ്ലിസിറ്റി & പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍), ജെയിംസ് പീറ്റര്‍ (ലൈബ്രറി), സോബി ഇട്ടി (ഫണ്ട് റേസിംഗ്), ബാബു കെ. തോമസ് (ചാരിറ്റി & കമ്യൂണിറ്റി), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), ജോസഫ് കുരുവിള (മെമ്പര്‍ഷിപ്പ്), ദീപു ചെറിയാന്‍ (എഡ്യുക്കേഷന്‍ & ഐറ്റി), അഷിതാ ശ്രീജിത്ത് (വുമണ്‍സ് ഫോറം) എന്നിവരെയും, കമ്മറ്റി മെംബേര്‍സ് ആയി യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് എം. ജോര്‍ജ്ജ്, അനു സ്‌കറിയാ, ബെന്‍സണ്‍ പണിക്കര്‍, ആന്റോ പണിക്കര്‍, ലിസ്സി തോമസ്, റോയി ജേക്കബ്ബ്, സണ്ണി പടയാറ്റില്‍, ഏലിയാസ് പോള്‍, വര്‍ഗീസ് ഫിലിപ്പ്, സജു വര്‍ഗീസ്, ബിനു നായര്‍, ഏബ്രാഹാം വര്‍ഗീസ്, തോമസ് ജോണ്‍, ജിജു കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വിന്‍സന്റ് ഇമ്മാനുവേല്‍ , മാത്യു തോമസ് എന്നിവരാണ് ഓഡിറ്റേഴ്സ് .

സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ചുക്കാന്‍ പിടിച്ചത് ഇലക്ഷന്‍ കമ്മീഷറല്‍മാരായി പ്രവര്‍ത്തിച്ച തോമസ് എം. ജോര്‍ജ്ജ്, യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍സണ്‍ മാത്യു എന്നിവരാണ്.

വാര്‍ത്ത തയ്യാറാക്കി അയച്ചത് : രാജു ശങ്കരത്തില്‍. മാപ്പ് പി.ആര്‍.ഒ

Other News in this category



4malayalees Recommends