ഡോ. ജോര്‍ജ്ജ് പോളിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് മഹാഇടവക അനുശോചനം രേഖപ്പെടുത്തി

ഡോ. ജോര്‍ജ്ജ് പോളിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് മഹാഇടവക അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോര്‍ജ്ജ് പോളിന്റെ ദേഹവിയോഗത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അനുശോചിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രസിഡണ്ട്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളുടെ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സെക്രട്ടറി, മുഖ്യവക്താവ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ മേഘലകളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു.


നവംബര്‍ 26-ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന അനുശോചനയോഗത്തില്‍ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജി ജോണ്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചന്‍, കല്ക്കട്ടാ ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം അലക്‌സ്, മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം, അസ്സോസിയേഷന്‍ അംഗവും ഭദ്രാസന മീഡിയാ സെക്രട്ടറിയുമായ ജെറി ജോണ്‍ കോശി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ എന്‍.ഈ.സി.കെയില്‍ പ്രത്യേകമായ ധൂപപ്രാര്‍ത്ഥനയും നടത്തി.

Other News in this category4malayalees Recommends