കാനഡ കാണാന്‍ ആഗ്രഹിക്കുന്നവരില്‍ വിസിറ്റിംഗ് വിസ ലഭിക്കുന്നത് ഏറ്റവും കുറവ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ക്ക്; 2015നും 2018നും ഇടയില്‍ ഇവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 18.4 % ഇടിവ്; യൂറോപ്യന്‍മാരുടെ കാര്യത്തില്‍ 4.4 ശതമാനം വര്‍ധനവും

കാനഡ കാണാന്‍ ആഗ്രഹിക്കുന്നവരില്‍ വിസിറ്റിംഗ് വിസ ലഭിക്കുന്നത് ഏറ്റവും കുറവ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ക്ക്; 2015നും 2018നും ഇടയില്‍ ഇവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 18.4 % ഇടിവ്; യൂറോപ്യന്‍മാരുടെ കാര്യത്തില്‍ 4.4 ശതമാനം വര്‍ധനവും
കാനഡ കാണാന്‍ ശ്രമിക്കുന്നവരില്‍ വിസിറ്റിംഗ് വിസ ലഭിക്കുന്നത് ഏറ്റവും കുറവ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ക്കാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാര്യത്തില്‍ ആഫ്രിക്കക്കാര്‍ക്കുള്ള നാല് വര്‍ഷ കാലയളവിലെ വിസ അപ്രൂവല്‍ നിരക്ക് മറ്റേത് ഭൂഖണ്ഡത്തില്‍ നിന്നുള്ളവരേക്കാള്‍ കുറവാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ കനേഡിയന്‍ അധികൃതര്‍ പുലര്‍ത്തുന്ന വിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായിട്ടുമുണ്ട്.

കാനഡ കാണാനെത്തുന്നവര്‍ക്ക് നല്‍കി വരുന്ന വിസിറ്റര്‍വിസ ടെംപററി റെസിഡന്റ് വിസ (ടിആര്‍വി) എന്നാണറിയപ്പെടുന്നത്. ഇതിലൂടെ കാനഡയിലേക്ക് സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി പ്രവേശനാനുമതി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാനഡയിലേക്ക് പഠനത്തിനോ അല്ലെങ്കില്‍ തൊഴില്‍ എടുക്കാനോ വിദേശികള്‍ക്ക് വരണമെങ്കില്‍ പ്രത്യേക പെര്‍മിറ്റുകള്‍ നിര്‍ബന്ധമാണ്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഡാറ്റയെ വിശകലനം ചെയ്ത് സിബിസി ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ആക്‌സസ് ടു ഇന്‍ഫര്‍മേഷനിലൂടെയാണ് ഐആര്‍സിസിയില്‍ നിന്നും സിബിസി ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഇത് പ്രകാരം ആഫ്രിക്കക്കാര്‍ക്കുള്ള ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 2015നും 2018നും ഇടയില്‍ 18.4 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഏഷ്യ-പസിഫിക്ക് റീജിയണില്‍ നിന്നുമുള്ളവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 7.3 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 103 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കരീബിയയില്‍ നിന്നുമുള്ളവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ .7 ശതമാനം ഇടിവ് മാത്രമേയുണ്ടായിട്ടുള്ളൂ.എന്നാല്‍ യൂറോപ്പില്‍ നിന്നുള്ളവരുടെ ടിആര്‍വി അപ്രൂവല്‍ നിരക്കില്‍ 4.4 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends