സിക്‌സ് പാക്കില്‍ ആക്ഷന്‍ ഹീറോ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്; ആരോഗ്യത്തെ കുറിച്ചുള്ള ട്രംപിന്റെ വീമ്പു പറച്ചിലിന്റെ ബാക്കി പത്രമാണ് ചിത്രമെന്ന് സോഷ്യല്‍ മീഡിയ; എന്തിനുള്ള പുറപ്പാടാണെന്നും ചോദ്യം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം വൈറല്‍. ഹോളിവുഡ് ആക്ഷന്‍ ഹീറോ സില്‍വസ്റ്റര്‍ സ്റ്റാലന്റെ റോക്കി 3 സിനിമയിലെ ബോക്‌സറുടെ ശരീരത്തില്‍ തന്റെ തല എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്. സിക്‌സ് പാക്ക് ചിത്രത്തിന് ട്രംപ് അടിക്കുറിപ്പ് എഴുതാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നീക്കത്തെ നേരിടാന്‍ തയാറാണെന്നതിന്റെ സൂചനയാണ് ചിത്രമെന്ന് ഒരു വിഭാഗം കരുതുന്നു.

കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ റാലിയില്‍ ആരോഗ്യത്തെ കുറിച്ച് വീമ്പ് പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ചിത്രമെന്നും വിലയിരുത്തലുണ്ട്. പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ തന്റെ സൗന്ദര്യത്തെ പുകഴ്ത്തിയെന്നാണ് ട്രംപ് പറഞ്ഞത്.

Other News in this category4malayalees Recommends