'ഇനിയെങ്കിലും പറയു... ആഷിഖ്, പാര്‍വതി, ഗീതു നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ; സിനിമയിലെ രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയത'്; ചോദ്യവുമായി ഹരീഷ് പേരടി

ഷെയ്ന്‍ നിഗത്തിനെതിരെ ഉണ്ടായ നടപടിയില്‍ ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, പാര്‍വതി എന്നിവരുടെ നിലപാട് വ്യക്തമാക്കണമെന്ന് നടന്‍ ഹരീഷ് പേരടി. നിങ്ങളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയോ എന്നും നടന്‍ ചോദിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നിര്‍മ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി...ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്...യോജിക്കാം ... വിയോജിക്കാം..ഇനിയെങ്കിലും പറയു...ആഷിക്അബു...ശ്യാംപുഷ്‌ക്കരന്‍...രാജീവ് രവി ...ഗീതു മോഹന്‍ദാസ്...പാര്‍വതിതിരുവോത്ത്...ഇനിയുമുണ്ട് പേരുകള്‍ ...നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ...നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികള്‍ ചര്‍ച്ചചെയ്യുന്നു...മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പററിയത്..അവനെ നിങ്ങള്‍ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..

Other News in this category4malayalees Recommends