' മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം ഉണ്ട്; നടിമാരില്‍ പോലും പലരും ലഹരി ഉപയോഗിക്കുന്നു; പോലീസ് ഒന്നു തപ്പിക്കഴിഞ്ഞാല്‍ ഇവരെല്ലാം അകത്താകും; കഞ്ചാവൊക്കെ വിട്ടു; കാര്യങ്ങള്‍ അതിലും വലിയ തലത്തില്‍;' വെളിപ്പെടുത്തലുമായി ബാബുരാജ്

സിനിമാമേഖലയിലെ പുതുതലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന നിര്‍മ്മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് ബാബുരാജ് മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. വലിയ പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് നടന്‍ ഷെയന്‍ 'അമ്മ'യില്‍ അംഗമായത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല.

അവര്‍ക്ക് താത്പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയ്നിന്റെ വീഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസ്സിലാകും. വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും അഭിമുഖത്തില്‍ ബാബുരാജ് വ്യക്തമാക്കി.

Other News in this category4malayalees Recommends