'സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കൂ;' അയോധ്യ കേസില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്ന പാകിസ്ഥാനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

'സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കൂ;' അയോധ്യ കേസില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്ന പാകിസ്ഥാനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

അയോധ്യ കേസില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്ന പാകിസ്ഥാനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പറഞ്ഞു. യുഎന്നിലെ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു ഇന്ത്യയുടെ പ്രതികരണം.


പാകിസ്ഥാനിലെ മത, വംശീയ, ഭാഷാ ന്യൂനപക്ഷങ്ങള്‍ അവരുടെ മൗലികമായ മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വിമര്‍ഷ് ആര്യന്‍ അഭിപ്രായപ്പെട്ടു. മതനിന്ദ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്. മനുഷ്യാവകാശ കൗണ്‍സിലിന്റെ 12ാം സെഷനില്‍ പാകിസ്ഥാന്‍ നടത്തിയ പ്രസ്താവനക്കുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ശക്തമായ ജനാധിപത്യ രാജ്യമാണ്. മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വതന്ത്രമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ശരിയായ ജനാധിപത്യം എന്താണെന്ന് അറിയാത്ത ജനതയുള്ള രാജ്യം ലോകത്തെ മനുഷ്യാവകാശങ്ങളെപ്പറ്റി പഠിപ്പിക്കേണ്ട കാര്യമില്ലെന്നും വിമര്‍ഷ് ആര്യന്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends