നടി ഭാമ വിവാഹിതയാകുന്നു; വരന്‍ ബിസിനസുകാരനായ അരുണ്‍; നിവേദ്യമെന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷക മനസുകീഴടക്കിയ താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ക്ക് കാതോര്‍ത്ത് ആരാധകര്‍

നടി ഭാമ വിവാഹിതയാകുന്നു; വരന്‍ ബിസിനസുകാരനായ അരുണ്‍; നിവേദ്യമെന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷക മനസുകീഴടക്കിയ താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ക്ക് കാതോര്‍ത്ത് ആരാധകര്‍

നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്ത താരം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ.


മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം.

Other News in this category4malayalees Recommends