ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു ; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു

ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു ; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു

ലണ്ടന്‍ ബ്രിഡ്ജില്‍ അക്രമി ശരീരത്തില്‍ വ്യാജ ബോംബ് ഘടിപ്പിച്ച് നിരവധി പേര്‍ക്കു നേരെ കത്തിക്കുത്ത് നടത്തി. അക്രമത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ഇതൊരു ഭീകരാക്രമാണെന്നാണ് ലണ്ടന്‍ പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ കൃത്യമായി നടപ്പാക്കണമെന്നും കടുത്ത കുറ്റം ചെയ്ത പലരും വേഗം തന്നെ ജയിലില്‍ നിന്നിറങ്ങുന്നതാണ് പ്രശ്‌നമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

മെട്രോപൊളിറ്റന്‍ പൊലീസ് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരികയാണെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 2017 ല്‍ ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കാല്‍ നടയാത്രക്കാര്‍ക്ക് നേരെ അക്രമികള്‍ വാന്‍ ഓടിച്ച് കയറ്റുകയായിരുന്നു. അതേ വര്‍ഷം മാര്‍ച്ച് മാസത്തില്‍ സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു. ആ അക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.കത്തി ആക്രമണം വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.


Other News in this category4malayalees Recommends