ഷെയ്ന്‍ കൂകി വിളിച്ചു ; റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു ; കുര്‍ബാനി ഷൂട്ടിങ് സമയത്തെ സംഭവം പങ്കുവച്ച് നാട്ടുകാര്‍

ഷെയ്ന്‍ കൂകി വിളിച്ചു ; റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു ; കുര്‍ബാനി ഷൂട്ടിങ് സമയത്തെ സംഭവം പങ്കുവച്ച് നാട്ടുകാര്‍
ഷെയ്ന്‍ ശല്യമുണ്ടാക്കിയെന്ന് മാങ്കുളത്തെ കുര്‍ബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാര്‍. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്‌നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുക പോലുമുണ്ടായെന്നാണ് മനോരമ ന്യൂസിനോട് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്. ഷെയ്‌നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതെന്നും അവര്‍ പ്രതികരിച്ചു.

ഒരു മാസമാണ് മാങ്കുളത്ത് കുര്‍ബാനിയുടെ ചിത്രീകരണം നടന്നത്. താരങ്ങള്‍ക്കായി താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്‌നെ ഇറക്കി വിടേണ്ടി വന്നു. അത്യുച്ചത്തില്‍ കൂകി വിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്.

ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങി നടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റി മടക്കി കൊണ്ടുപോകുന്നത് കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Other News in this category4malayalees Recommends