പത്താം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും പിടിയില്‍

പത്താം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും പിടിയില്‍
കൊല്ലം അഞ്ചല്‍ ഏരൂരില്‍ മുത്തശ്ശിയുടെ സഹായതോടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡപ്പിച്ചു. സംഭവത്തില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും ഏരൂര്‍ പൊലീസിന്റെ പിടിയിലായി. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) വിദ്യാര്‍ഥിനിയുടെ പിതാവിന്റെ അമ്മയുമാണ് അറസ്റ്റിലായത്.

മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണു ഗണേശ്. കുട്ടിയുടെ പിതാവിന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാര്‍ഥിനിയെ മുത്തശ്ശി ഏറ്റെടുത്തു താമസിപ്പിക്കുകയായിരുന്നു.

ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. ഗണേശിന്റെ വീട്ടിലും സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വരുന്ന വഴിയിലും മുത്തശ്ശിയുടെ വീട്ടിലും നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു

Other News in this category4malayalees Recommends