ഡൊണാള്‍ഡ് ട്രംപ് മുസ്ലീം-കുടിയേറ്റ വിരോധത്തില്‍ നിന്നും പുറകോട്ടില്ല; ന്യൂയോര്‍ക്കിലെ യുഎസ് പൗരത്വമുള്ള അഷന്‍ ഉള്ളാഹിനെയും ഗ്രീന്‍കാര്‍ഡുള്ള കുടുംബാംഗങ്ങളെയും നാട് കടത്താനൊരുങ്ങുന്നു; കടുത്ത നടപടി അകന്ന ബന്ധു തീവ്രവാദക്കുറ്റത്തിലകപ്പെട്ടതിനാല്‍

ഡൊണാള്‍ഡ് ട്രംപ് മുസ്ലീം-കുടിയേറ്റ വിരോധത്തില്‍ നിന്നും പുറകോട്ടില്ല; ന്യൂയോര്‍ക്കിലെ യുഎസ് പൗരത്വമുള്ള അഷന്‍ ഉള്ളാഹിനെയും ഗ്രീന്‍കാര്‍ഡുള്ള കുടുംബാംഗങ്ങളെയും നാട് കടത്താനൊരുങ്ങുന്നു; കടുത്ത നടപടി അകന്ന ബന്ധു തീവ്രവാദക്കുറ്റത്തിലകപ്പെട്ടതിനാല്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുസ്ലീം-കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും ഒരു വട്ടം കൂടി സ്ഥിരീകരിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ യുഎസ് പൗരത്വം ലഭിച്ച അഷന്‍ ഉള്ളാഹ്(32) നാട് കടത്തലിന് വിധേയമാകുന്നുവെന്നതാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. ഇദ്ദേഹത്തിനൊപ്പം ആ കുടുംബത്തിലെ നിരവധി ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍മാരെയും ട്രംപ് ഭരണകൂടം കെട്ട് കെട്ടിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്.

തങ്ങള്‍ മുസ്ലീങ്ങളായതിനാല്‍ ട്രംപ് അതിന്റെ വിരോധം തീര്‍ക്കുകയാണ് ഇതിലൂടെയെന്ന് വ്യക്തമായിരിക്കുകയാണെന്നും ന്യൂയോര്‍ക്കിലെ ഈ കുടുംബം ആരോപിക്കുന്നു. തങ്ങള്‍ക്കൊന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും തങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ സാധുതയെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അനാവശ്യമായ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുകയാണെന്നും ഉള്ളാഹിന്റെ കുടുംബം ആരോപിക്കുന്നു.

തങ്ങളുടെ മറ്റൊരു ബന്ധും ന്യൂയോര്‍ക്കിലുണ്ടായ തീവ്രവാദ സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം തങ്ങളെ അനാവശ്യമായി ശിക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നും ഈ കുടുംബം ആരോപിക്കുന്നു.ഗവണ്‍മെന്റിന്റെ ഇത്തരം കുടിയേറ്റ ദ്രോഹപരവും വംശീയപരവുമായ നയങ്ങളെ തുറന്ന് എതിര്‍ത്ത് നിരവധി അഡ്വക്കറ്റുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ബന്ധു തെറ്റ് ചെയ്തുവെന്ന പേരില്‍ കുടുംബത്തെയൊന്നാകെ ശിക്ഷിക്കുന്ന നടപടിയെയും അഡ്വക്കറ്റുമാര്‍ കടുത്ത രീതിയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

ബ്രൂക്ലിനിലെ ഇലക്ട്രീഷ്യനായ ഉള്ളാഹിനെ ന്യൂജഴ്‌സിയിലെ കീര്‍നിയിലുള്ള ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷനില്‍ ഒക്ടോബര്‍ 22 മുതല്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തന്റെ അമേരിക്കന്‍ ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരില്‍ നിന്നും വേര്‍പിരിച്ച് അദ്ദേഹത്തെ നാലാഴ്ചയോളം പാര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഒരു ബോണ്ടിന്റെ ബലത്തില്‍ പുറത്ത് വിട്ടിട്ടുമുണ്ട്.എന്നാല്‍ അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ട കേസ് തുടരുമെന്നാണ് അധികൃതര്‍ കടും പിടിത്തം പിടിക്കുന്നത്.ഗ്രീന്‍കാര്‍ഡുകളുള്ള അദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പോരാട്ടമാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Other News in this category4malayalees Recommends