ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന നിയമം സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ആദ്യഘട്ടത്തില്‍ നിര്‍ബന്ധിച്ച് പിഴ ഈടാക്കില്ല; നിയമം വൈകാതെ കര്‍ശനമാകും

ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് വേണമെന്ന നിയമം സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരില്‍ നിന്ന് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍ബന്ധിച്ച് പിഴ ഈടാക്കില്ല. എന്നാല്‍, നിയമം വൈകാതെ കര്‍ശനമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ബൈക്ക് യാത്രികരെ പോലീസ് ഓടിച്ചിട്ട് പിടിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് വരെ നടപ്പാക്കിയിരുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്നാണ് നിയമം.

Other News in this category4malayalees Recommends